തിരക്കിട്ട് ഉദ്ഘാടനം നടത്തി ; അനക്കമില്ലാതെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം

multy-parking
SHARE

കോവിഡ് വ്യാപനത്തിനിടെ തിരക്കിട്ട് ഉദ്ഘാടനം നടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും തിരുവനന്തപുരം കോര്‍പ്പറേഷനിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം പ്രവര്‍ത്തന സജ്ജമായില്ല. ഫയര്‍ ഫോഴ്സിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കോടികള്‍ മുടക്കിയ കേന്ദ്രം വെറുതേ കിടക്കുന്നത്. ഇതോടെ കോര്‍പ്പറേഷനില്‍ പുതുതായി നിര്‍മിച്ച ഗേറ്റും യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തില്ല. 

തിരുവനന്തപുരത്ത് പ്രതിദിനം ആയിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസങ്ങളായിരുന്നു ഈ മാസത്തിന്റെ തുടക്കം. നിരോധനാഞ്ജയും നിലനിന്ന സമയം. അതിനിടയിലാണ് വികസന നാഴികകല്ലെന്ന് പ്രഖ്യാപിച്ച് കോര്‍പ്പറേഷന്‍ അങ്കണത്തിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ ആഘോഷം നടത്തിയത്. 

കാരണം വളരെ സിംപിളാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയെന്നല്ലാതെ പാര്‍ക്കിങ് കേന്ദ്രം സജ്ജമായിരുന്നില്ല.  ഫയര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. അതിനാല്‍ ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യാമെന്നല്ലാതെ, ഉയര്‍ത്തി മുകളിലെ നിലയിലേക്ക് കൊണ്ടുപോകാനുള്ള വൈദ്യുതിയില്ല. അതുകൊണ്ട് അഞ്ചരക്കോടി മുടക്കി 108 കാറിടാന്‍ നിര്‍മിച്ച കേന്ദ്രത്തില്‍ ഇപ്പോള്‍ അഞ്ചോ ആറോ കാര്‍ പാര്‍ക്ക് ചെയ്താലായി. അതുപോലെ തന്നെയാണ് പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് മാത്രമായി നിര്‍മിച്ച പുതിയ ഗേറ്റിന്റെ കാര്യവും. പാര്‍ക്കിങ് കേന്ദ്രം തുറക്കാത്തതിനാല്‍ ഗേറ്റും അടഞ്ഞ് കിടക്കുന്നു.

MORE IN SOUTH
SHOW MORE
Loading...
Loading...