ഏത് നിമിഷവും തക‍ര്‍ന്നു വീഴും; പുനലൂര്‍ ഇ.എസ്.ഐ ആശുപത്രിയോട് അവഗണന

esi-punaloor-06
SHARE

കൊല്ലം പുനലൂര്‍ ഇ.എസ്.ഐ ആശുപത്രിയോടുള്ള അവഗണന തുടരുന്നു. ആറു പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും തക‍ര്‍ന്നു വീഴാവുന്ന സ്ഥിതിയാണ്. കെട്ടിടം പുതുക്കി പണിയണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമില്ല.

ദ്രവിച്ച് താഴെ വീഴാറായ വാതിലും ജനലും. പൊട്ടിപൊളിഞ്ഞ തറയും മേല്‍ക്കൂരയും. ഇഴജന്തുക്കളുടെ താവളമായ പരിസരം.പുനലൂര്‍ ഭരണിക്കാവിലെ ഇഎസ്ഐ അശുപത്രിയുടെ അവസ്ഥയാണ്. കഴിഞ്ഞ ദിവസം മേല്‍ക്കൂരയില്‍ നിന്നു കോണ്‍ക്രീറ്റ് ഇളകി വീണു. ഭാഗ്യം കൊണ്ടു മാത്രമാണ് രോഗികള്‍ രക്ഷപെട്ടത്.

തോട്ടം തൊഴിലാളികള്‍ ഉള്‍പ്പടെ ഒട്ടേറെ സാധരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രി നവികരിക്കണമെന്ന് അഭ്യര്‍ഥിച്ച് ഒരു പതിറ്റാണ്ടായി കേന്ദ്രസര്‍ക്കാരിന് കത്തയക്കുന്നുണ്ട്. പൊളിഞ്ഞഭാഗങ്ങളില്‍ സിമന്റ് തേച്ചത് മാത്രമാണ് ഇക്കാലം കൊണ്ട് ചെയ്ത നവീകരണം.

MORE IN SOUTH
SHOW MORE
Loading...
Loading...