വൈക്കത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

Matsyafed-Tourism-02
SHARE

ഇളവുകളുടെ പശ്ചാത്തലത്തിൽ മത്സ്യഫെഡിന്റെ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളെത്തി തുടങ്ങി. വൈക്കത്തെ പാലക്കരി, വൈപ്പിനിലെ ഞാറയ്ക്കൽ,മാലിപ്പുറം  വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് സഞ്ചാരികൾക്കുള്ള പ്രവേശനം. 

എട്ട് മാസമായി ആളനക്കമില്ലാതെ കിടന്ന വൈക്കത്തെ പാലക്കരി അക്വാടൂറിസം കേന്ദ്രത്തിലേക്ക് ആദ്യ ദിവസം തന്നെ  നിരവധി സഞ്ചാരികളാണ് എത്തിയത്. കെട്ടുവള്ള മ്യൂസിയം, കയാക്കിംഗ്, പെഡൽബോട്ട്, സ്പീഡ് ബോട്ടിലെ കായൽയാത്ര ,ഉച്ചഭക്ഷണം തുടങ്ങി ഒരു ദിവസം ചെലവിടാൻ പറ്റിയ പ്രകൃതി ഒരുക്കിയ മത്സ്യഫെഡിൻ്റെ ടൂറിസം കേന്ദ്രമാണ് കാട്ടിക്കുന്ന് പാലക്കരി ഫാം.  നിലവിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 20 പേർക്ക് മാത്രമാണ്  ഒരു സമയത്ത് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് പശ്ചാതലത്തിൽ രാവിലെ എത്തുന്നവർക്ക് രണ്ടര മണിക്കൂറും ഉച്ചക്ക് ശേഷം ഒന്നര മണിക്കൂറും മാത്രമെ ചെലവഴിക്കാനാവൂ. തിരക്കില്ലെങ്കിൽ മാത്രമാണ് സമയത്തിൽ ഇളവുണ്ടാകുക. 

വിനോദ സൗകര്യങ്ങൾക്ക് പ്രത്യേകം ഫീസ് ഈടാക്കുന്നത് ഒഴിവാക്കി മൂന്ന് പാക്കേജുകളിലായാണ് കോവിഡ് നാളുകളിലെ പ്രവേശനം. 350 രൂപ മുതൽ 1200 രൂപ വരെയാണ് ഫീസ്.  അവധി ദിനങ്ങളിൽ ഫീസിൽ  വർധനയുമുണ്ടാകും. സഞ്ചാരികൾക്ക് ശിക്കാരി വള്ളത്തിൽ മുക്കാൽ മണിക്കൂർ കായൽയാത്രയോടുകൂടിയ തരംഗിണി സ്പെഷ്യൽ പാക്കേജാണ് 1200 രൂപക്ക് ലഭ്യമാക്കുക. 1985 ൽ മത്സ്യകൃഷി തുടങ്ങി 2009 ലാണ് പാലക്കരി അക്വാടൂറിസം കേന്ദ്രമായി മാറുന്നത്. 

MORE IN SOUTH
SHOW MORE
Loading...
Loading...