അമ്പലത്തറ–കുമരിചന്ത റോഡ് തകര്‍ന്നിട്ടു രണ്ടു വര്‍ഷം; പ്രതികരിക്കാതെ അധികൃതര്‍

manakkad-Road-01
SHARE

തലസ്ഥാന നഗരത്തെ ബൈപാസുമായി ബന്ധിപ്പിക്കുന്ന പ്രധാന സര്‍വീസ് റോഡായ അമ്പലത്തറ–കുമരിചന്ത റോഡ് തകര്‍ന്നിട്ടു രണ്ടു വര്‍ഷമാകുന്നു. യാത്രാദുരിതം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോടു പ്രതികരിക്കാതെ അധികൃതര്‍. വാഹനഗതാഗതം മാത്രമല്ല വഴിനടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍

നഗരത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സര്‍വീസ് റോഡ്. നൂറുകണക്കിനു വാഹനങ്ങളാണ് നിരന്തരം ഇതുവഴി കടന്നുപോകുന്നത്. ഇരുവശത്തും പൈപ്പ് അടുക്കിയിരിക്കുന്നു . റോഡില്‍ ആഴമേറിയ കുഴികള്‍. ചെറുതായെങ്കിലും സര്‍ക്കസ് അറിയാകുന്നവര്‍ക്കെ ഇതുവഴി നടന്നും വാഹനമോടിച്ചും പോകാന്‍ കഴിയൂ. ബാലന്‍സ് ചെയ്യാന്‍ അറിയാത്തവരെല്ലാം ചെന്നെത്തിയത് ആശുപത്രികളിലേക്കാണ്.

ജനപ്രതിനിധികളോടുള്ള രോഷവും ഇവര്‍ മറച്ചുവെയ്ക്കുന്നില്ല. കൂടുതലൊന്നും പറയുന്നില്ല. നല്ല റോഡുകള്‍ നികുതി അടയ്ക്കുന്നവന്‍റെ അവകാശമാണെന്നു മാത്രം ഓര്‍മപ്പെടുത്തുന്നു

MORE IN SOUTH
SHOW MORE
Loading...
Loading...