കുടിവെള്ളമില്ലെങ്കിലും ലക്ഷങ്ങളുണ്ട്; രണ്ടു പതിറ്റാണ്ടായിട്ടും പൂര്‍ത്തികരിക്കാത്ത പദ്ധതി

anchal-water
SHARE

രണ്ടു പതിറ്റാണ്ടായിട്ടും പൂര്‍ത്തികരിക്കാതെ കൊല്ലം അ‍ഞ്ചല്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി . കഴിഞ്ഞ നാലു തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ മുന്നണികളുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു അമ്പാലക്കോണം കുടിവെള്ള പദ്ധതി.  

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ ചെലവാക്കി പണിത കിണറിന്റെയും കുടിവെള്ള ടാങ്കിന്റെയും ഇപ്പോഴത്തെ അവസ്ഥയിതാണ്. എല്ലാം കാടുകയറി നശിക്കുന്നു. അഞ്ചൽ പഞ്ചായത്തിലെ ചോരനാട് വാർഡിലെ കുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുടിവെള്ളം വിതരണം ചെയ്യാറില്ലെങ്കിലും എല്ലാവര്‍ഷവും അറ്റകുറ്റപണികള്‍ക്കായി എല്‍ഡിഫ് ഭരണ സമിതി ലക്ഷങ്ങള്‍ ചെലവാക്കാറുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജില്ലാപഞ്ചായത്താണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടതെന്നാണ് അ‍ഞ്ചല്‍ പഞ്ചായത്തിന്റെ വിശദീകരണം.

MORE IN SOUTH
SHOW MORE
Loading...
Loading...