പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തണം; സമരത്തിനൊരുങ്ങി പാരലൽ കോളെജ് അധ്യാപകർ

teachers-16
SHARE

ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വരവോടെ പാരലല്‍ കോളജ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രൈവറ്റ് റജിസ്ര്ടേഷന്‍ നിലനിര്‍ത്തണമെന്നാണ് അധ്യാപകരുടെ ആവശ്യം. 

കഴിഞ്ഞ ഏഴ് മാസമായി സംസ്ഥാനത്തെ പാരലല്‍ കോളജുകള്‍ അടഞ്ഞുകിടക്കുകയാണ്. കോവിഡാണ് ഈ അടഞ്ഞുകിടക്കലിന് കാരണമായതെങ്കിലും കോവിഡ് കാലം തീര്‍ന്നാലും പാരലല്‍ കോളജിലെ അധ്യാപകര്‍ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കാരണം പ്രൈവറ്റ് റജിസ്ട്രേഷനെല്ലാം ഇനി ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് കീഴിലേയ്ക്ക് മാറുകയാണ്. രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളെയും മുപ്പതിനായിരത്തോളം അധ്യാപകരെയും ഇത് കാര്യമായി ബാധിക്കും. 

കോവിഡ് കാരണം ആദ്യഘട്ട സമരം വീടുകളിലൊതുക്കി. അന്നം മുട്ടുന്ന കാര്യമായതിനാല്‍ ഇനി പ്രക്ഷോഭവുമായി തെരുവുകളിലേയ്ക്ക്് നീങ്ങാനാണ് ഇവരുടെ തീരുമാനം. 

MORE IN SOUTH
SHOW MORE
Loading...
Loading...