5 കുടിവെള്ള പദ്ധതികള്‍ വന്നു; എന്നിട്ടും വേനല്‍കാലത്ത് ശുദ്ധജലം കിട്ടാക്കനിയായ കോളനി

water-colony-05
SHARE

ഇരുപതു വര്‍ഷത്തിനുള്ളില്‍ അഞ്ചു കുടിവെള്ള പദ്ധതികള്‍ വന്നിട്ടും വേനല്‍കാലത്ത് ശുദ്ധജലം  കിട്ടാക്കനിയായ ഒരു കോളനിയുണ്ട് തിരുവനന്തപുരത്ത്. വീടിന്റെ മുറ്റത്തിട്ട് പൈപ്പുകളില്‍ എന്ന് കുടിവെള്ളം കിട്ടുമെന്ന് ഉറപ്പില്ലാതെ കാത്തിരിക്കുന്നത് കിളിമാനൂരിലെ മുളക്കുലത്തുകാവ് തോപ്പില്‍ കോളനിയാണ്. വേനല്‍ക്കാമായില്ലെങ്കിലും മിക്ക വീടുകളിലെയും കിണറുകള്‍ വറ്റിതുടങ്ങി. 

കശുവണ്ടി തല്ലി ജീവിക്കുന്ന ഗോമതിയെ പോലെ   തൊഴിലാളികളാണ് തോപ്പിലെ കോളനിയില്‍ ഭൂരിപക്ഷവും. ‌പാറക്കെട്ടിന് മുകളിലുള്ള ഈ പ്രദേശത്ത് വേനല്‍കാലത്ത് വെള്ളം കിട്ടാതായതോടെ കുടിവെള്ള പദ്ധതിക്കായി ആവശ്യമുയര്‍ന്നു. ഓരോ കുടിവെള്ള പദ്ധതി  വരുമ്പോഴും ഇവര്‍ പ്രതീക്ഷയോടെ കാത്തിരിക്കും. പക്ഷെ  ഇരുപതു വര്‍ഷത്തിനിപ്പുറം ചൂണ്ടിക്കാണിക്കാനുള്ളത് വീട്ടിലേക്ക് ഇട്ടിരിക്കുന്ന വെള്ളം വരാത്ത കുറേ പൈപ്പ് ലൈനുകള്‍ മാത്രം 

ഇരുന്നൂറോളം കുടുംബങ്ങള്‍ ഇവിടെയുണ്ട്. അന്നത്തെ ജീവിതം മുന്നോട്ടുപോകാന്‍ കഷ്ടപ്പെടുന്നവര്‍ . ഊന്നുവടിയില്‍ നടക്കുന്ന മാധവനേ പോലെയുള്ളവര്‍ നിരന്തരം പറ്റിക്കപ്പെടുന്ന ജീവിതങ്ങളാണ്  

 പല കുടിവെള്ള പദ്ധതികള്‍ വന്നതിന്റെ തെളിവ് ജലടാങ്കുകളും  പൈപ്പുലൈനുകളും. പദ്ധതികളുടെ വീഴ്ച മറയ്ക്കാന്‍ ആദ്യമൊക്കെ ടാങ്കറിലെത്തിക്കുന്ന വെള്ളവും  പിന്നീട് നിലച്ചു. 

നിലവിലുള്ള പദ്ധതികള്‍ ഏതെങ്കിലും സജീവമാക്കുകയോ ഫലപ്രദമായ ഇടപെടലിലൂടെ കുടിവെളളമെത്തിക്കൂകയോ ചെയ്യണമെന്ന് തോപ്പില്‍ കോളനിയുടെ ആവശ്യം ഇനിയെങ്കിലും യഥാര്‍ത്ഥ്യമാവുമെന്ന് പ്രതീക്ഷയോടെ 

MORE IN SOUTH
SHOW MORE
Loading...
Loading...