കോര്‍പറേഷന്‍റെ അനാസ്ഥ; തമ്പാനൂരിലെ ഓടനവീകരണം ഇഴയുന്നു

mayorwords-01
SHARE

കരാറുകാരനെ നിയന്ത്രിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇടപെടാത്തതിനാല്‍ തമ്പാനൂരിലെ ഓട നവീകരണം ഇഴയുന്നു. ഒന്നര കിലോമീറ്റര്‍ നീളമുള്ള ഓടയുടെ നിര്‍മാണം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. ഇതോടെ പ്രദേശത്തെ ഒട്ടേറെ കടകള്‍ പൂട്ടേണ്ടിവന്നു. പരിസരത്ത് താമസിക്കുന്ന നാട്ടുകാരും ഗതാഗതബുദ്ധിമുട്ടുകളാല്‍ വലയുകയാണ്.

തമ്പാനൂരിലെ എസ്.എസ്. കോവില്‍ റോഡാണിത്.  നഗരത്തിലെ വെള്ളക്കെട്ട് മാറ്റാന്‍ ഓട നവീകരിക്കുകയാണ്. പണി തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. പണി ഇഴയുന്നതിന്റെ ബുദ്ധിമുട്ട് ഒരുമാസം മുന്‍പും ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു. അന്നത്തെ അവസ്ഥ ഒരിക്കല്‍ കൂടി കാണാം... ഓടയടഞ്ഞ് വെള്ളം ഒഴുകാതെ വന്ന്  റോഡെല്ലാം വെള്ളത്തിലായി. ഈ പ്രശ്നം എന്ന് തീരുമെന്ന് അന്ന് മേയറോട് അന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു.

രണ്ടാഴ്ചയല്ല, മാസം ഒന്ന് കഴിഞ്ഞു. മഴ മാറി വേനല്‍ വന്നു. ഓടയുടെ കാര്യത്തില്‍ മാത്രം മാറ്റമില്ല. വെള്ളക്കെട്ട് മാത്രമല്ല പ്രശ്നം. ഈ റോഡിന്റെ ഇരുവശത്തുമുള്ള ഒട്ടേറെ കടകള്‍ തുറക്കാന്‍ പറ്റുന്നില്ല.  ഈ കോവിഡ് കാലത്ത് പട്ടിണിയിലാണ് കച്ചവടക്കാര്‍. റോഡ് അടച്ചതിനാല്‍ വാഹനഗതാഗതം തടസപ്പെട്ടതിന്റെ ബുദ്ധിമുട്ടാണ് പരിസരത്ത് താമസിക്കുന്നവര്‍ക്ക് പലകാരണങ്ങള്‍ പറഞ്ഞ് കരാറുകാരന്‍ ഉഴപ്പിയപ്പോള്‍ തടയാന്‍ കോര്‍പ്പറേഷന്‍ ശ്രമിച്ചില്ല. അഞ്ചോ ആറോ ജോലിക്കാരാണ് ഇപ്പോഴും പണിക്കുള്ളത്. ഇനി കരാറുകാരനോട് തന്നെ ചോദിക്കാം..എന്ന് തീരും ഈ ദുരിതം.  മേയര്‍ പറഞ്ഞതുപോലത്തെ ഉറപ്പാണോയെന്നറിയാന്‍ കാത്തിരിക്കാം

MORE IN SOUTH
SHOW MORE
Loading...
Loading...