കൊല്ലം ആയൂരിലെ വനം വകുപ്പിന്റെ ഗസ്റ്റ്ഹൗസ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി

Guest-House-03
SHARE

കൊല്ലം ആയൂരിലെ വനം വകുപ്പിന്റെ ഗസ്റ്റ്ഹൗസ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. ആറു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വർഷം രണ്ടു കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയിട്ടില്ല.

അയൂരിലുള്ള വനംവകുപ്പിൻ്റെ സ്ഥലത്ത് രണ്ടു വർഷം മുൻപാണ് ഗസ്റ്റ്ഹൗസിൻ്റെ പണി ആരംഭിച്ചത്. പില്ലറുകൾ പണിത് മേൽക്കൂര കോൺക്രീറ്റ് ചെയ്യുക മാത്രമാണ് ഇതുവരെ ചെയ്ത ജോലി. മഴയും വെയ്ലുമേറ്റ് കമ്പികൾ തുരുമ്പിക്കാനും തുടങ്ങി.

ഗസ്റ്റ് ഹൗസ് നിർമാണം ഉപേക്ഷിട്ടില്ലെന്ന് സ്ഥലം എം.എൽ.എയും വനംവകുപ്പ് മന്ത്രിയുമായ കെ.രാജു പറഞ്ഞു. വേഗത്തിൽ പണിപൂർത്തിയാക്കണമെന്ന് കാരാറുകാർക്ക് നിർദേശം നൽകിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

MORE IN SOUTH
SHOW MORE
Loading...
Loading...