കലുങ്ക് പൊളിച്ചിട്ട് അഞ്ചുമാസം; ഗതാഗതവും കുടിവെള്ളവും മുടങ്ങി മണക്കാട്ടുകാര്‍; ദുരിതം

bridge1
SHARE

കലുങ്ക് പൊളിച്ചതോടെ കൊല്ലം നഗരസഭയിലെ മണക്കാട്ടുള്ളവരുടെ ഗതാഗതവും കുടിവെള്ളവും മുടങ്ങിയിരിക്കുകയാണ്. കൗൺസിലർ മുതൽ എംഎൽഎ വരെയുള്ളവരോട് പലതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.

പഴയാറ്റിൻകുഴി  പണിക്കർ കുളം റോഡിലെ കലുങ്ക് ഇങ്ങനെ പൊളിച്ചിട്ടിട്ട് മാസം പലതു കഴിഞ്ഞു. കലുങ്ക് പെളിച്ചപ്പോൾ അവിടെയുണ്ടായിരുന്ന കുടിവെള്ള പൈപ്പും തകർന്നു. പ്രദേശത്തെ നൂറുകണക്കിനാളുകൾക്ക് ശുദ്ധജലം ലഭിച്ചിട്ട് ദിവസങ്ങളായി.

കലുങ്ക് പൊളിച്ചിട്ടിരിക്കുന്നതു മൂലം ദേശീയപാതയിലെത്തണമെങ്കിൽ അധിക ദൂരം സഞ്ചരിക്കയും വേണം. കുടിവെള്ള വിതരണം വേഗത്തിൽ പുനസ്ഥാപിക്കണമെന്നും കലുങ്കിൻ്റെ പണി ഉടൻ പൂർത്തിയാണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE
Loading...
Loading...