വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം ഒരുക്കി 'എമര്‍ജിങ് വൈക്കം'

emergingvikom-02
SHARE

കോവിഡ് നാളുകളിൽ വിദ്യാർത്ഥികളുടെ സർഗശേഷി വളർത്തി വിരസതയകറ്റാൻ ചിത്രരചന മൽസരം ഒരുക്കി സമൂഹമാധ്യമ കൂട്ടായ്മ. എമർജിങ് വൈക്കം എന്ന കൂട്ടായ്മയാണ് വൈക്കത്തെ കുട്ടികൾക്കായി മൽസരം സംഘടിപ്പിച്ചത്. വിവിധ പ്രായത്തിലുള്ള 250 കുട്ടികളുടെ ചിത്രങ്ങളാണ് കോവിഡ് കാലത്ത് ഓൺലൈനിലൂടെ ലഭിച്ചത്.

കോവിഡും ലോക്ഡൗണും കുട്ടികളിൽ സൃഷ്ടിച്ച പിരിമുറക്കവും ഒറ്റപ്പെടലും ഒഴിവാക്കാനാണ് വരമൊഴി എന്ന ചിത്രരചന മൽസരം സംഘടിപ്പിച്ചത്. ജൂലൈ മാസത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് മത്സരചിത്രങ്ങള്‍ ക്ഷണിച്ചത്. സമകാലിന കേരളം, ഗ്രാമക്കാഴ്ചകൾ, എന്‍റെ വീട് എന്നിവയായിരുന്നു വിഷയങ്ങള്‍. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായിരുന്നു മത്സരം. 250 ചിത്രങ്ങള്‍ ഇതുവരെ ലഭിച്ചു. കോവിഡും, പ്രളയകാലഒരുമയും, കരിപ്പൂർ വിമാന അപകടവും അടക്കം കഴിഞ്ഞനാളുകള്‍ നമുക്കും ചുറ്റും നടന്ന സംഭവങ്ങള്‍ കുട്ടികള്‍ നിറങ്ങളില്‍ ചാലിച്ചു. 

ആര്‍എല്‍വി ചിത്രകലാ അധ്യാപകരും ലളിതകലാ അക്കാദമി കലാകാരൻമാരുമടങ്ങുന്ന പാനലാണ് വിധികര്‍ത്താക്കള്‍. അടുത്ത മാസം വിജയികളെ നിര്‍ണയിച്ച് മുഴുവൻ ചിത്രങ്ങളും ഉൾപ്പെടുത്തി പ്രദർശനം സംഘടിപ്പിക്കും. വൈക്കത്തിന്‍റെ വികസനവും സാമൂഹ്യ സേവനവും ലക്ഷ്യമിട്ടാണ് എമർജിങ് വൈക്കം എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ പ്രവർത്തനം.

MORE IN SOUTH
SHOW MORE
Loading...
Loading...