കർഷക ബില്ലിനെതിരെ പത്തനംതിട്ടയിലും പ്രതിഷേധം; ബില്ല് കത്തിച്ചു

protest-25
SHARE

കര്‍ഷക ബില്ലിനെതിരെ പത്തനംതിട്ടയില്‍ കര്‍ഷക ലോങ് മാര്‍ച്ച്. ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ കര്‍ഷക ബില്‍ കത്തിച്ചു.

ട്രാക്ടര്‍ നിരത്തിലിറക്കിയും, നഗ്നപാദരായ് നടന്നുമായിരുന്നു അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്റെ ലോങ് മാര്‍ച്ച്. കുമ്പഴയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പത്തനംതിട്ട ഹെഡ് പോസ്റ്റോഫിസിനുമുന്നില്‍ സമാപിച്ചു. മാര്‍ച്ചില്‍ കര്‍ഷക ബില്‍ കത്തിച്ചു.  സംഘടനാ സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.

MORE IN SOUTH
SHOW MORE
Loading...
Loading...