ലെവല്‍ക്രോസിലെ അടിപ്പാതയില്‍ യാത്രക്കാര്‍ക്ക് വിനയായി വെള്ളക്കെട്ട്

under-passage-04
SHARE

ലെവല്‍ക്രോസിലെ കാത്തുനില്‍പ്പ് ഒഴിവാക്കാന്‍ നിര്‍മിച്ച അടിപ്പാതയില്‍ യാത്രക്കാര്‍ക്ക് വിനയായി വെള്ളക്കെട്ട്. തിരുവല്ല നഗരത്തിലെ ഇരുവള്ളിപ്ര റെയില്‍വേ അടിപ്പാതയിലെത്തുന്ന ജലം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതാണ് പ്രശ്നം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ റെയില്‍വെ വൈകാതെ നടപ്പാക്കുമെന്നാണ് സൂചന.

കുളങ്ങളിലോ അല്ല. തിരുവല്ല നഗരത്തിലെ  തിരുമൂലപുരം– കറ്റോട് റോഡിലുള്ള ഇരുവള്ളിപ്ര റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ്. യാത്രക്കാരെ വലച്ച് ഈ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് മാസങ്ങളായി.മഴവെള്ളത്തോടൊപ്പം മണിമലയാറ്റില്‍നിന്നെത്തുന്ന വെള്ളവും അടിപ്പാതയിലെത്തുന്നതാണ് ഇരുവെള്ളിപ്രയിലെ പ്രശ്നം. വെള്ളം  ഒഴുകിപ്പോകാന്‍ റെയില്‍വേ നിര്‍മിച്ച ഓടയിലൂടെയാണ് ആറ്റില്‍നിന്ന് വെള്ളം കയറിയെത്തുന്നത്.ആറ്റിലേക്ക് നിര്‍മിച്ച ഓട തകര്‍ന്നിട്ടുണ്ട്. നേരത്തെ ലെവല്‍ ക്രോസ് ഉണ്ടായിരുന്ന ഇവിടെ ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാര്‍ കാത്തുന്നില്‍ക്കുന്നത് ഒഴിവാക്കാനാണ് അടിപ്പാത നിര്‍മിച്ചത്.

പലപ്പോഴും  വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ നിന്നു പോകുന്നത് പതിവാണ്. തിരുവല്ല– ചെങ്ങന്നൂര്‍ റെയില്‍പ്പാതയുടെ ഭാഗമായ കുറ്റൂര്‍, പ്രാവിന്‍കൂട് അടിപ്പാതകളിലും വെള്ളക്കെട്ടുണ്ട്–ഓഡിയോയില്‍ നിന്ന് ഈ വരി ഡിലീറ്റ് ചെയ്യണം). വ്യാപകമായ പരാതിയെത്തുടര്‍ന്ന് വെള്ളക്കെട്ട് ഒഴിവാക്കാന്‍ റെയില്‍വെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്, റോഡിന്‍റെ വശങ്ങളില്‍ സംരക്ഷണഭിത്തിയും വെള്ളംഒഴുകിപ്പോകാനുളള ഓടയും നിര്‍മിക്കാനാണ് പദ്ധതി. റോഡിന്‍റെ ഇരുവശങ്ങളിലും മോല്‍ക്കൂരകെട്ടും.മേല്‍ക്കൂരയില്‍നിന്നൊഴുകിയെത്തുന്ന വെള്ളം റോഡിലെത്താതെ പ്രത്യേകം കുഴിയെടുത്ത് ശേഖരിക്കും,

MORE IN SOUTH
SHOW MORE
Loading...
Loading...