റോഡുകളിൽ വെള്ളക്കെട്ട്; ജനജീവിതത്തിന് ഭീഷണി; പരാതി

peringara1
SHARE

റോഡുകളിലെ വെള്ളക്കെട്ട് തിരുവല്ലയ്ക്കടുത്ത് പെരിങ്ങര പഞ്ചായത്തിലെ ജനജീവിതത്തിന് ഭീഷണിയാകുന്നു. വെള്ളക്കെട്ടില്‍ വീണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പരുക്ക് പറ്റുന്നതും പതിവാണ്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം ഉണ്ടാണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഒറ്റമഴപെയ്താല്‍ വെള്ളക്കെട്ടാകുന്ന റോഡുകളാണ് പെരിങ്ങര പഞ്ചായത്തില്‍ കൂടുതലും. തിരുവല്ല  പൊതുമരാമത്ത് ഡിവിഷന്‍റെ  കീഴില്‍ വരുന്ന കാവും ഭാഗം– ചാത്തങ്കരി റോഡിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. അപ്പര്‍ കുട്ടനാടിലെ വിവിധ പ്രദേശങ്ങളെ  തിരുവല്ല  നഗരവുമായി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. പഞ്ചായത്ത് ഓഫീസിനു മുന്‍വശം കോസ്മോസ് ജംഗ്ഷന്‍, പെരിങ്ങര ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. മഴതീര്‍ന്നാലും ഇവിടെ വെള്ളം കെട്ടിനില്‍ക്കും 

പാടത്തിനുനടുവിലൂടെ കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ച റോഡ് പിന്നീട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. റോഡിന്‍റെ ഇരുവശത്തുമുള്ള  സ്ഥലങ്ങള്‍ മണ്ണിട്ടുയര്‍ത്തുകയും കൈത്തോടുകള്‍ നികത്തുകയും ചെയ്തതതോടെ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതായി. വെള്ളം നിറഞ്ഞിരിക്കുന്ന റോഡില്‍ ഇരുചക്രവാഹനയാത്രക്കാര്‍ വീഴുന്നത് പതിവാണ്.  പെരിങ്ങര ജംഗ്ഷനിലെ ഓട്ടോസ്റ്റാന്‍റിലും വെള്ളം നിറഞ്ഞതോടെ ഇപ്പോള്‍ എതിര്‍വശത്തേക്ക് മാറ്റിയിരിക്കുകയാണ്. റോഡിന്‍റെ വശങ്ങളില്‍  ഓടയും ഡ്രെയിനേജ് സംവിധാനവും നിര്‍മിക്കുകയാണ് വെള്ളക്കെട്ട് തടയുന്നതിനുള്ള ശാശ്വതമായ പരിഹാരമാര്‍ഗം

MORE IN SOUTH
SHOW MORE
Loading...
Loading...