പാലമേല്‍ കാ‌ട്ടുപന്നി ശല്യം; തുരത്താൻ വനംവകുപ്പ് നടപടി

pig-pta
SHARE

പത്തനംതിട്ട– ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ പാലമേല്‍ പഞ്ചായത്തില്‍ കൃഷിനശിപ്പിക്കുന്ന കാ‌ട്ടുപന്നികളെ തുരത്താന്‍ വനംവകുപ്പ് നടപടി.  കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ വനം ഉദ്യോഗസ്ഥരെ നിയോഗിക്കും.  മനോരമന്യൂസാണ് കാട്ടുപന്നിശല്യത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്നത്

കാട്ടുപന്നിപ്പേടിയില്‍ കഴിഞ്ഞിരുന്ന  കാര്‍ഷികഗ്രാമമായ പാലമേല്‍ പഞ്ചായത്തിലാണ് വനംവകുപ്പിന്‍റെ ഇടപെടല്‍. കൃഷി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്തിരുന്ന കാട്ടുപന്നികളെ വെ‌ടിവച്ച് തുരത്താന്‍  റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് വനം ഉദ്യോഗസ്ഥരെത്തും. മനോരമ ന്യൂസാണ് 

കാട്ടുപന്നിശല്യത്തെക്കുറിച്ചുള്ള  വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഇതേതുടര്‍ന്ന് വനം മന്ത്രി കെ. രാജുവിന്റെ ഓഫീസ് പ്രശ്നത്തില്‍ ഇടപെട്ട്  നടപടി സ്വീകരിക്കാന്‍ റാന്നി ഡിഎഫ്ഒയ്ക്ക്  നിര്‍ദേശം നല്‍കി. കാട്ടുപന്നിശല്യം നേരിടുന്നതിന് പഞ്ചായത്തില്‍ ജനജാഗ്രതാ സമിതിയും രൂപീകരിച്ചു ..പഞ്ചായത്ത് പ്രസിഡന്റ്  അധ്യക്ഷനും റാന്നി ഡിഎഫ്ഒ കണ്‍വീനറുമായി രൂപീകരിച്ച സമിതിയില്‍ ജനപ്രതിനിധികളും കര്‍ഷകരും വനം ഉദ്യോഗസ്ഥരും അംഗങ്ങളാണ് കഴിഞ്ഞയാഴ്ച  മറ്റപ്പള്ളി സ്വദേശികളായ സോമന്‍,മാത്യു എന്നിവര്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു  കിഴക്കന്‍ വനമേഖലയില്‍നിന്ന് 

പ്രളയ സമയത്ത് എത്തിയ കാട്ടുപന്നികളാണ് പെറ്റുപെരുകി കര്‍ഷകര്‍ക്ക് ഭീഷണിയായത്.  25 ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഓണക്കാലത്ത് മാത്രം കര്‍ഷകര്‍ക്കുണ്ടായത്.  

MORE IN SOUTH
SHOW MORE
Loading...
Loading...