മുനമ്പം ഹാർബർ തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനഃരാരംഭിക്കും

munambam-2
SHARE

കോവിഡ് വ്യാപനം മൂലം താൽക്കാലികമായി അടച്ചിട്ടിരുന്ന മുനമ്പം ഹാർബർ തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനഃരാരംഭിക്കും.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഹാർബറിലെ പ്രവർത്തനങ്ങൾ.  ഒന്നിടവട്ട ദിവസങ്ങളിൽ മാത്രമാണ് ബോട്ടുകൾക്ക് മൽസ്യബന്ധനത്തിന് അനുമതി നൽകിയിട്ടുള്ളത്.

റജിസ്റ്റർ നമ്പർ ഒറ്റയക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് മൽസ്യബന്ധനത്തിന് അനുമതിയുള്ളത്. ബോട്ടുകൾ നിർബന്ധമായും പാസ് എടുക്കണം. മൽസ്യബന്ധനത്തിന് ശേഷം ഹാർബറിൽ എത്തുന്ന വള്ളങ്ങൾ യഥാക്രമം ടോക്കൺ എടുക്കുകയും ടോക്കൺ അനുസരിച്ച് മൽസ്യം ഇറക്കുകയും ചെയ്യണം. ദിവസേന പരമാവധി 30 ബോട്ടുകൾക്ക് മാത്രമെ ടോക്കൺ അനുവദിക്കൂ. ഹാർബറിനകത്തു തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങളും സർക്കാർ ഉത്തരവുകളും മത്സ്യ തൊഴിലാളികളും അനുബന്ധ ജോലികളിൽ ഏർപ്പെടുന്നവരും കർശനമായി പാലിക്കണമെന്നും ഫിഷറീസ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് ജൂലൈ ആറിനാണ് മുനമ്പം ഹാർബർ അടച്ചിട്ടത്.

MORE IN SOUTH
SHOW MORE
Loading...
Loading...