പാലായില്‍ വോളിബോള്‍ കോര്‍ട്ട്; കായിക പ്രേമികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

palavolley-ball-04
SHARE

പാലായില്‍ വോളിബോള്‍ കോര്‍ട്ട് എന്ന കായിക പ്രേമികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഫ്ലഡ് ലിറ്റ് വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനും സ്‌റ്റേഡിയത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിനുമായി 15 ലക്ഷം രൂപ അനുവദിച്ചു. കായികതാരം കൂടിയായ മാണി സി.കാപ്പന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

പാലാകാര്‍ക്ക് വോളിബോളും ഹരമാണ്. നാട്ടിന്‍പുറത്തെ കളങ്ങളില്‍ പന്ത്തട്ടി ഉയരങ്ങള്‍ കീഴടക്കിയവരും നിരവധി. സംസ്ഥാന ദേശീയ വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്കും പാലാ വേദിയായിട്ടുണ്ട്. പക്ഷെ അത്യാധുനിക നിലവാരമുള്ള ഒരു കോര്‍ട്ടിന്‍റെ പോരായ്മയുണ്ട് പാലായില്‍. കാലാകാലങ്ങളായി ആ പോരായ്മ പരിഹരിക്കാന്‍ കായികപ്രേമികളും കളിക്കാരും പരിശ്രമിച്ചിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതിനാണ് മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരംകൂടിയായ മാണി സി കാപ്പന്‍ എം എല്‍ എയുടെ കരുതലില്‍ പരിഹാരമാകുന്നത്.

എം എല്‍എ ഫണ്ടില്‍ നിന്ന് കോര്‍ട്ടിനായി പണം അനുവദിച്ച ഘട്ടങ്ങളില്‍ ധനകാര്യ വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം ആ തടസവും നീങ്ങി. വോളിബോള്‍ കോര്‍ട്ടിനൊപ്പം സ്റ്റേഡിയത്തിന്‍റെ സൗന്ദര്യവത്കരണവും പൂര്‍ത്തിയാക്കും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 

MORE IN SOUTH
SHOW MORE
Loading...
Loading...