കരടി ഭീതി ഒഴിയാതെ ചാത്തന്നൂർ; കെണിവെച്ച് വനംവകുപ്പ്

chathannur-wb
SHARE

കരടി ഭീതി ഒഴിയാതെ കൊല്ലം ചാത്തന്നൂര്‍. ശീമാട്ടി ജംക്്ഷന് സമീപം കണ്ടതായി പറയുന്ന കരടിക്കായി ഒരു ദിവസം മുഴുവന്‍ തിരഞ്ഞെങ്കിലും 

പ്രയോജനമുണ്ടായില്ല. കരടിയെ പിടികൂടാനായി വനംവകുപ്പ് കെണിവെച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരെയോടെ ചാത്തന്നൂര്‍ ശീമാട്ടി ജംക്്ഷന് സമീപം കരടിയെ കണ്ടെന്ന് കാര്‍ യാത്രക്കാരാണ് പൊലീസിനെ അറയിച്ചത്. അപ്പോള്‍ 

മുതല്‍ ആരംഭിച്ച തിരച്ചില്‍ ഒരു ദിവസം മുഴവന്‍ നീണ്ടു. വനംവകുപ്പിന്റെ പ്രത്യേക സംഘവുമെത്തി പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. എന്തായലും കരടിയെ പിടികൂടാന്‍ വിവിധ ഇടങ്ങളില്‍ കെണി ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

സിസിടിവികളില്‍ ഒന്നും കരടിയുടെ ദൃശ്യങ്ങളില്ല. വനമേഖലയില്‍ നിന്നു അകലെയുള്ള പ്രദേശത്ത് കരടി വരാന്‍ സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...