പൈപ്പിടാന്‍ അനുമതി ഇല്ല; തിരുവല്ല ശുദ്ധജല വിതരണ പദ്ധതി വൈകുന്നു

tvla-water-04
SHARE

റോഡ് കുഴിച്ച് പൈപ്പിടാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവല്ല ശുദ്ധജല വിതരണ പദ്ധതി വൈകുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജല അതോറിറ്റിയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. നാലുമാസമായി പൈപ്പിടാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് അതോറിറ്റി.

തിരുവല്ല കുടിവെള്ള പദ്ധതിക്കായി റോഡ് കുഴിച്ച് പൈപ്പ് ബന്ധിപ്പിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ  അനുമതികിട്ടാന്‍ കാത്തിരിപ്പ്  തുടങ്ങിയിട്ട് നാലുമാസമായി.നിര്‍മാണം പൂര്‍ത്തിയാക്കിയ എംസി റോഡ് കെഎസിടിപി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു.കൊല്ലം തേനി ദേശീയ പാതയുടെ ഭാഗമായതിനാല്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ദേശീയ പാത അതോറിറ്റി റോഡ് ഏറ്റെടുത്തു.ചെങ്ങന്നൂര്‍ –കോട്ടയം സുരക്ഷാ ഇടനാഴി നിര്‍മിക്കുന്നതിന് കെ.എസ്.ടി. പി വീണ്ടും റോഡ് ആവശ്യപ്പെട്ടതിനാലാണ് റോഡ് കുഴിച്ച് പൈപ്പിടാന്‍ അനുവദിക്കാത്തതെന്നാണ് വിശദീകരണം. 

തിരുമൂലപുരത്ത് ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങളായി.എംസി റോഡിന്‍റെ വശങ്ങളിലൂടെ ഇട്ടിരിക്കുന്ന പൈപ്പിലേക്ക് ജലസംഭരണിയില്‍ നിന്നുള്ള പൈപ്പ് യോജിപ്പിക്കേണ്ടതുണ്ട്. തിരുവല്ല നഗരസഭ പരിധിയില്‍ പത്തിടത്താണ് പൈപ്പ് യോജിപ്പിക്കേണ്ടത്  58 കോടിരൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവല്ലയിലെയും പരിസരങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് തിരുമൂലപുരത്ത് ജലംസഭരണി നിര്‍മിച്ചത്. വരള്‍ച്ചയും ജലക്ഷാമവും  രൂക്ഷമാകുന്നതിന് മുന്‍പ് പദ്ധതി പൂര്‍ത്തികരിക്കണമെന്ന ആവശ്യമാണ് ജനങ്ങള്‍ക്കുള്ളത്.

MORE IN SOUTH
SHOW MORE
Loading...
Loading...