'ബസ് ഓണ്‍ ഡിമാന്‍ഡ്'; പദ്ധതി വിജയിപ്പിക്കാൻ കെഎസ്ആർടിസി ജീവനക്കാർ

ksrtc9
SHARE

കെഎസ്ആര്‍ടിസി ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയുടെ വിജയത്തിനായി തിരുവല്ലയില്‍ ജീവനക്കാര്‍ രാംഗത്തിറങ്ങുന്നു. അടുത്ത ദിവസങ്ങളില്‍തന്നെ തിരുവല്ലയില്‍ നിന്ന് ബോണ്ട് സര്‍വീസുകള്‍ ആരംഭിക്കും. സ്ഥിരം യാത്രക്കാരെ ജീവനക്കാരുടെ സഹായത്തോടെ കണ്ടെത്താനാണ് ആലോചന.

യാത്രക്കാരെ ആവശ്യപ്പെടുന്ന സമയങ്ങളില്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി ആവിഷകരിച്ച പദ്ധതിയാമണ് ബസ് ഓണ്‍ ഡിമാന്‍ഡ്. സംസ്ഥാനത്തെ ചില ഡിപ്പോകളില്‍നിന്ന് ബോണ്ട് സര്‍വീസുകള്‍ ആരംഭിച്ചു കഴിഞ്ഞു.തിരുവല്ലയില്‍ നിന്ന് അധികം വൈകാതെ സര്‍വീസുകള്‍ തുടങ്ങും . കോട്ടയം കലക്ടറേറ്റ് പത്തനംതിട്ട, ആലപ്പുഴ, അടൂര്‍ എന്നിവിടങ്ങളിലേക്കാണ്  ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍. മറ്റു പ്രദേശങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യം അനുസരിച്ച് സര്‍വീസുകള്‍ ആരംഭിക്കും. ആവശ്യത്തിന് യാത്രക്കാരെ ലഭിക്കാത്തതിനാല്‍ ജീവനക്കാരടെ സഹായത്തോടെ ബോണ്ട് പദ്ധതിയില്‍ താല്‍പര്യമുള്ളവരെ കണ്ടെത്താനാണ് ശ്രമം. 

കുറഞ്ഞത് 40 പേരെങ്കിലും സ്ഥിരം യാത്രക്കാരായി ഉണ്ടെങ്കില്‍ മാത്രമേ ആറൂട്ടിലേക്ക് സര്‍വീസ് നടത്താനാവും.യാത്രക്കാര്‍ക്ക് സീറ്റ് ഉറപ്പായിരിക്കുമെന്നതാണ്  പ്രധാന സവിശേഷത. ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നില്‍ ഇറങ്ങാനും കയറാനും സൗകര്യമൊരുക്കും.സാമൂഹിക അപകട ഇന്‍ഷുറന്‍സും യാത്രക്കാരുടെ ഇരുചക്രവാഹനം സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

MORE IN SOUTH
SHOW MORE
Loading...
Loading...