നിയന്ത്രണം ലംഘിച്ച് ജില്ലാ ആശുപത്രിയില്‍ ഓണാഘോഷം; പരാതി

Hospital-onam3
SHARE

പൊതുവായി ഒന്നിച്ചുചേര്‍ന്നുള്ള ആഘോഷങ്ങള്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് ചെങ്ങന്നൂര്‍ ജില്ലാആശുപത്രിയില്‍ ഓണാഘോഷം. കോവിഡ് കാലത്ത് ഓണാഘോഷം സംഘടിപ്പിക്കുന്നതിനെ ഒരുവിഭാഗം ഡോക്ടര്‍മാരും ജീവനക്കാരും എതിര്‍ത്തെങ്കിലും മറ്റൊരുകൂട്ടരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഓണാഘോഷവും മത്സരങ്ങളും ആശുപത്രിയില്‍ സംഘടിപ്പിക്കുകയായിരുന്നു. സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ആശുപത്രിയിലെ  ആഘോഷം എന്ന ആക്ഷേപം ശക്തമാണ്. 

പൊതുവായ ഓണാഘോഷം പാ‌ടില്ലെന്നും ആഘോഷം വീടുകളിലാക്കണമെന്നും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ്മന്ത്രിയും നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. സാമൂഹ്യ അകലം പാലിച്ച് മാതൃക കാട്ടേണ്ടവര്‍തന്നെ അത് ലംഘിക്കുന്ന കാഴ്ച. ആശുപത്രിയുടെ മുകളിലത്തെ നിലയിലുള്ള റൂഫ് ടോപ്പിലായിരുന്നു ഓണാഘോഷം .ജീവനക്കാരെ ഗ്രൂപ്പകളായിതിരിച്ചായിരുന്നു മല്‍സരങ്ങള്‍.മത്സരങ്ങള്‍ നടത്തിയപ്പോഴും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായാണ് പരാതി.കോവിഡ് കാലത്ത് പൊതു ആഘോഷം നടത്തുന്നതിനെ ഒരുവിഭാഗം ജീവനക്കാര്‍ എതിര്‍ത്തിരുന്നു.എന്നാല്‍ ഈ ദിവസങ്ങളില്‍ ആര്‍ക്കും അവധി അനുവദിക്കില്ലെന്നും നിര്‍ബന്ധമായും എല്ലാവരും പങ്കെടുക്കണമെന്നും സംഘാടകര്‍ നിര്‍ബന്ധംപിടിക്കുക.യായിരുന്നു.

ഓണാഘോഷത്തിന് ഉച്ചഭാഷിണിയിലൂടെയായിരുന്ന അനൗണ്‍സ്മെന്റും ആശംസപ്രസംഗവും പാ‌ട്ടുമെല്ലാം, ആശുപത്രിയിലെത്തിയ രോഗികള്‍ അടക്കമുള്ളവര്‍ പരാതിപ്പെട്ടതിനുശേഷമാണ് അതിന്റെ ഉപയോഗം നിര്‍ത്തിയത്. ഓണാഘോഷം നടക്കുന്നതിനാല്‍ രോഗികള്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടിവന്നതായും പരാതിയുണ്ട് എന്നാല്‍ സാമൂഹ്യഅകലം പാലിച്ചാണ് ആശുപത്രിയില്‍ ഓണാഘോഷം സംഘടിപ്പിച്ചതെന്നാണ്  സംഘാടകര്‍ പറയുന്നത്. പൊതുവായി ആഘോഷം പാ‌ടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം വരുന്നതിനു മുന്‍പാണ് പരിപാടികള്‍സംഘടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു.സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ പോലും സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളും പാലിക്കേണ്ടവര്‍തന്നെ ഓണാഘോഷത്തിന്റെ പേരില്‍ ഇതെല്ലാം ലംഘിച്ചതില്‍ വിമര്‍ശനം ശക്തമാണ്.

MORE IN SOUTH
SHOW MORE
Loading...
Loading...