ഓഫിസ് നവീകരണത്തിന്റെ പേരിൽ ഭരണ–പ്രതിപക്ഷ പോര്

kadprapanchayath-01
SHARE

തിരുവല്ലയ്ക്കടുത്ത് കടപ്ര പഞ്ചായത്തിൽ ഓഫീസ് നവീകരണത്തിന്റെ പേരിൽ ഭരണ–പ്രതിപക്ഷ പോര്. ടെൻഡർ തുറക്കുന്നതിനു മുൻപ് നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകിയെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷാംഗങ്ങൾ നൽകിയ പരാതിയെ തുടർന്ന് പഞ്ചായത്തോഫീസിൽ വിജിലൻസ് പരിശോധന നടത്തി.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നതിനു മുൻപ് പഞ്ചായത്ത് ഓഫീസിൻ്റെ നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തണമെന്നാണ് കടപ്ര പഞ്ചായത്ത് ഭരിക്കുന്ന എൽ ഡി എഫിൻ്റെ ആഗ്രഹം. നവീകരിച്ച കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതിന്  മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണ സമിതി.നിർമാണ പ്രവൃത്തികൾ വേഗത്തിൽ നടക്കുകയാണിവിടെ.

എന്നാൽ പഞ്ചായത്ത് കമ്മിറ്റിയിൽ ആലോചിക്കാതെയും lഅംഗീകാരം  വാങ്ങാതെയുമാണ് പല ജോലികളും നടത്തുന്നതെന്നാണ് യു ഡി എഫ് ആരോപണം. ടെൻഡർ തുറക്കുന്നതിനു മുൻപ് പഞ്ചായത്ത് കമ്മിറ്റി ചേരുന്ന ഹാളിൽ ടൈൽസ് പാകുന്ന ജോലി വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന് യുഡിഎഫ് ആരോപിക്കുന്നു.

പഞ്ചായത്ത് മന്ദിരം നവീകരണത്തിന് തടസം സൃഷ്ടിക്കാനാണ് യു ഡി എഫ് ശ്രമമെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തുന്നു. ഭരണപരവും സാങ്കേതികവുമായ അനുമതി വാങ്ങിയ ശേഷമാണ്  നിർമാണം നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷിബു വർഗീസ് പറഞ്ഞു നിർമാണ പ്രവൃത്തികൾ അനധികൃതമായാണ് നടത്തുന്നതെന്ന്  യു ഡി എഫ് അംഗങ്ങൾ പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി.

MORE IN SOUTH
SHOW MORE
Loading...
Loading...