ദേശീയപാത വെട്ടിമുറിച്ച് മണ്ണെടുത്തു; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

attingalroad-01
SHARE

തിരുവനന്തപുരം റോഡ് വികസനത്തിന്‍റെ പേരില്‍ ദേശീയപാതവെട്ടിമുറിച്ച് വന്‍തോതില്‍ മണ്ണെടുത്തതായി ആരോപണം. മന്ത്രി ജി.സുധാകരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്പിച്ചു. ദേശീയപാതയിലെ മണ്ണെടുത്ത് വയല്‍ നികത്തിയതായി അടൂര്‍ പ്രകാശ് എം.പി. എന്നാല്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്നും  പണിനിര്‍ത്തിവെയ്പിച്ചതായി അറിയിപ്പ് ലഭിച്ചില്ലെന്നും ബി.സത്യന്‍ എം.എല്‍.എ പ്രതികരിച്ചു. 

ദേശീയപാതയില്‍ ആറ്റിങ്ങല്‍ മൂന്നുമുക്ക് മുതല്‍ പൂവന്‍പാറ വരെയുള്ള ഇടുങ്ങിയ റോഡ് വീതികൂട്ടുകയായിരുന്നു പദ്ധതി. 19 കോടിരൂപയ്ക്ക്  റിവൈവ് എന്ന കമ്പനി കരാറെടുത്തു. എന്നാല്‍ അനുമതിയില്ലാതെ റോഡിന്‍റെ ഒരുവശം കുഴിച്ച് സര്‍ക്കാരിന്‍റേയോ , ദേശീയപാത അതോറിറ്റിയുടേയോ അനുമതിയില്ലാതെ മണ്ണെടുത്തു. മാത്രമല്ല ദേശീയപാത ഗതാഗതം വഴിതിരിച്ചുവിടുമ്പോഴുള്ള അനുമതിയും വാങ്ങിയില്ല. ഇതോടെയാണ് പണി നിര്‍ത്തിവെയ്ക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ മണ്ണ് എന്താവശ്യത്തിനുപയോഗിച്ചുവെന്നതില്‍ അന്വേഷണം വേണമെന്നു അടൂര്‍ പ്രകാശ് എം.പി ആവശ്യപ്പെട്ടു. ജനങ്ങളുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിനു  അടിയന്തര നടപടി ഉണ്ടാവണം

എന്നാല്‍ ശരിയായ രീതിയിലാണ് നിര്‍മാണജോലികള്‍ പുരോഗമിക്കുന്നതെന്നാണ് സ്ഥലം എം.എല്‍.എ ,ബി.സത്യന്‍റെ പ്രതികരണം. ഏറെക്കാലത്തെ ആവശ്യമായ ദേശീയപാതവികസനം വിവാദങ്ങള്‍ മൂലം വീണ്ടും പെരുവഴിയാകുമോയെന്നതാണ് ആറ്റിങ്ങല്‍ നിവാസികളുടെ ആശങ്ക

MORE IN SOUTH
SHOW MORE
Loading...
Loading...