പത്തനംതിട്ടയിൽ സമ്പർക്ക രോഗികൾ കൂടുന്നു; കുമ്പഴയിൽ ജാഗ്രത

kumbazacluster-02
SHARE

പത്തനംതിട്ടയില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നു. കുമ്പഴ, അടൂര്‍ ക്ലസ്റ്ററുകളിലാണ് വലിയതോതില്‍ രോഗവ്യാപനം. കുമ്പഴമേഖലയില്‍ ജാഗ്രതാനിര്‍ദേശം ലംഘിക്കുന്നത് പ്രതിരോധപ്രവര്‍ത്തങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. 

സമ്പര്‍ക്കരോഗികളുടെ എണ്ണം ദിനംതോറും വലിയതോതില്‍ ഉയരുകയാണ്. 85പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇന്നലെമാത്രം 77സമ്പര്‍ക്കരോഗികളാണുള്ളത്.

കുമ്പഴ, അടൂര്‍ ക്ലസ്റ്ററുകളില്‍ രോഗവ്യാപനം രൂക്ഷമാണ്. ഓമല്ലൂര്‍, പ്രമാടം എന്നിവിടങ്ങളിലും സ്ഥിതി വിഭിന്നമല്ല. ജില്ലയുടെ എല്ലാമേഖലകളിലും രോഗവ്യാപനമുണ്ട്. പതുപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ഇടയിലുമുള്ള രോഗവ്യാപനത്തിന്റെ തോതുകൂടുന്നത് അശങ്കപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട പൊലീസ് ക്യാമ്പ് ലാര്‍ജ് ക്ലസ്റ്ററായിതുടരുകയാണ്. കുമ്പഴക്ലസ്റ്ററില്‍ 300ലെറെപേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. കൂടുതല്‍ ജാഗ്രപുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

MORE IN SOUTH
SHOW MORE
Loading...
Loading...