കുടിയിറക്കപ്പെട്ട കുടുംബങ്ങൾ വില്ലേജ് ഓഫീസിൽ കുടിയേറി

landkazhakkkootam-06
SHARE

തിരുവനന്തപുരം മണ്‍വിളയില്‍ കോടതി വിധിയെ തുടർന്ന് കുടിയിറക്കപ്പെട്ട ദലിത് കുടുംബങ്ങൾ  വില്ലേജ് ഓഫീസിൽ കുടിയേറി.മൺവിള ചെങ്കൊടിക്കാട്ടിലെ ഏഴുകുടുംബങ്ങളാണ്  ആറ്റിപ്ര വില്ലേജ് ഓഫീസിൽ താമസമാക്കിയത്.കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ ഇരുപത്തെട്ടുപേര്‍ ഇവിടെ താമസം തുടങ്ങി.   

കോടതിവിധിയെത്തുടര്‍ന്ന്  ബുധനാഴ്ച വെളുപ്പിനാണ് ഈ കുടുംബങ്ങളുടെ കിടപ്പാടം ഒഴിപ്പിച്ചത്. ഇവരെ  കഴക്കൂട്ടം സ്റ്റേഷനിൽ എത്തിക്കുകയും ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയശേഷം സന്ധ്യയോടെ വിട്ടയയ്ക്കുകയും ചെയ്തു . 

ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ തങ്ങളെ ഒന്നും എടുക്കാനനുവദിക്കാതെ ഇറക്കി വിടുകയായിരുന്നെന്നും ഇവർ പറയുന്നു.വാർഡ് കൗൺസിലർ ഇവർക്ക് താമസമൊരുക്കാനായി വാടക വീട്  നോക്കിയെങ്കിലും കോവിഡ് കാലമായതിനാൽ ഒന്നും ലഭ്യമായില്ല. തുടർന്നാണ് ഇവർ രാത്രി 11 മണിയോടെ ആറ്റിപ്ര വില്ലേജ് ഓഫീസിൽ തങ്ങാൻ തീരുമാനിച്ചത്.  കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് കഴക്കൂട്ടം എ.സി പറഞ്ഞു. വസ്തു ഒഴിപ്പിച്ചെങ്കിലും ഇവർക്ക് മാനുഷിക പരിഗണന നൽകി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം വീതം നൽകാമെന്ന് വിധി സമ്പാദിച്ചവർ പറയുന്നു.

MORE IN SOUTH
SHOW MORE
Loading...
Loading...