എം.പി ഫണ്ടില്‍ നിന്നു ഹോമിയോ ഗുളിക വിതരണം; കിഴുവിലത്ത് സംഘർഷം; പരാതി

kizhu-tharkkam
SHARE

എം.പി ഫണ്ടില്‍ നിന്നു ഹോമിയോ ഗുളിക വിതരണം ചെയ്തതിനെച്ചൊല്ലി തിരുവനന്തപുരം കിഴുവിലം പഞ്ചായത്തില്‍ എല്‍.ഡി.എഫ് യുഡിഎഫ് കയ്യാങ്കളി.  പഞ്ചായത്ത് പ്രസിഡന്‍റിനെ മര്‍ദിച്ചെന്നു കോണ്‍ഗ്രസും, പ്രസിഡന്‍റ് മര്‍ദിച്ചെന്നാരോപിച്ച് എല്‍ഡിഎഫും പൊലീസിനു പരാതി നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് എ.അന്‍സാറിനേയും, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപകുമാറിനേയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‌ ആറ്റിങ്ങല്‍ എം.പി അടൂര്‍പ്രകാശിന്‍റെ എം.പി ഫണ്ടില്‍ നിന്നും പണം അനുവദിച്ച് വാങ്ങിയ ഹോമിയോ ഗുളികകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍വിതരണം ചെയ്തുവെന്നാണ് എല്‍.ഡി. എഫിന്‍റെ പരാതി. ഇക്കാര്യം ചൂണ്ടികാട്ടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു ഈ സമയത്ത് മര്‍ദിച്ചെന്നാണ് ഗോപകുമാറിന്‍റെ പരാതി.

എന്നാല്‍ ഉപരോധം നടക്കുമ്പോള്‍ ഓഫിസിലെക്ക് കയറി വന്ന തന്നെ ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതി.കഴിഞ്ഞ കുറെ നാളുകളായി പഞ്ചായത്തില്‍ എല്‍ഡിഎഫ്–യുഡിഎഫ് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഏറെക്കാലത്തിനുശേഷമാണ് കിഴുവിലം പഞ്ചായത്തില്‍ യുഡിഎഫിനു പ്രസിഡന്‍റ് സ്ഥാനം കിഴുവിലം പഞ്ചായത്തില്‍ ലഭിച്ചത്.

MORE IN SOUTH
SHOW MORE
Loading...
Loading...