നഗരസഭായോഗത്തിൽ കയ്യാങ്കളി; അധ്യക്ഷയ്ക്ക് പരുക്ക്​

muncipality
SHARE

നെയ്യാറ്റിൻകര നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര്‍.ഹീബയ്ക്കും കോണ്‍ഗ്രസ് അംഗം എ.ലളിതയ്ക്കും പരുക്കേറ്റു. അഴിമതിയാരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

നെയ്യാറ്റിന്‍കര നഗരസഭയിലെ അഴിമതി ആരോപണങ്ങളാണ് കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളിയായത്.സി പി എം പെരുമ്പഴുതൂർ ലോക്കൽ സെക്രട്ടറി ശശിധരൻ നൽകിയ പരാതിയിൽ നഗരസഭയ്ക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഇതുന്നയിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം.അഴിമതി ആരോപണം ഉന്നയിച്ച് മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് അംഗങ്ങൾ ഹാളിലേക്ക് പ്രവേശിച്ചതോടെ ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടു. ഇത് ചോദ്യം ചെയ്ത് കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്സണെ സമീപിച്ചതോടെ ഉന്തും തള്ളുമായി. തുടർന്ന് ഹീബയും ലളിതയും ബോധരഹിതരായി നിലത്തു വീണു. അക്രമം ആസൂത്രിതമെന്നാണ് സിപിഎം വാദം

എന്നാല്‍ ചെയര്‍പേഴ്സണ്‍ന്‍റ സ്വജനപക്ഷപാതവും അഴിമതിയുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നു കോണ്‍ഗ്രസും കുറ്റപ്പെടുത്തി. സംഭവത്തെ തുടർന്ന് കോൺഗ്രസ്, സി പി എം അംഗങ്ങൾ ചേരിതിരിഞ്ഞു നിന്ന് റോഡ് ഗതാഗതം തടസപ്പെടുത്തി. റോഡ് തടഞ്ഞ് സമരം നടത്തിയതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

MORE IN SOUTH
SHOW MORE
Loading...
Loading...