ആശുപത്രി മാലിന്യങ്ങൾ ചാക്കിലാക്കി റോഡിൽ‍ തള്ളി

nhwaste-01
SHARE

അരൂരില്‍ ദേശീയപാതയോരത്ത് ആശുപത്രി മാലിന്യം തള്ളി. നൂറോളം ചാക്കുകളിലായാണ് സിറിഞ്ച് ഉള്‍പ്പടെയുള്ള മാലിന്യം ഉപേക്ഷിച്ചത്. കൊച്ചിയിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങളാണ് അരൂര്‍ ഭാഗത്ത് തള്ളുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുറ്റപ്പെടുത്തി.

മാസ്കുകള്‍, സിറിഞ്ചുകള്‍, കയ്യുറകള്‍ തുടങ്ങി ആശുപത്രിയില്‍നിന്നുള്ള മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് റോഡരികില്‍ തള്ളിയത്. ചാക്കുകള്‍ കീറിയതോടെ പലതും റോഡില്‍ വീണു. നാടെങ്ങും കോവിഡ് രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സസൂഷ്മം കൈകാര്യം ചെയ്യുമ്പോഴാണ് സാമൂഹ്യവിരുദ്ധരുടെ ഈ പ്രവൃത്തി

വര്‍ഷങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള ഭാഗം മാലിന്യംതള്ളല്‍ കേന്ദ്രമായതോടെ ഗ്രാമപഞ്ചായത്ത് ഇവിടെ സിസിടിവികള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് പ്രവര്‍ത്തന രഹിതമായി. കൊച്ചിയില്‍നിന്നുള്ള മാലിന്യമാണ് തള്ളുന്നതെന്നും എറണാകുളം കലക്ടറെ ഇക്കാര്യം അറിയിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു അരൂരില്‍, ദേശീയ പാതയോരത്ത് നേരത്തെയും ശുചിമുറി മാലിന്യം ഉള്‍പ്പടെ തള്ളിയിരുന്നു

MORE IN SOUTH
SHOW MORE
Loading...
Loading...