ശ്രീകാര്യത്ത് മേൽപ്പാലം യാഥാർഥ്യമാകുന്നു; പുനരധിവാസം ഉറപ്പാക്കണമെന്ന് വ്യാപാരികൾ

sreekaryafmfly-06
SHARE

കഴക്കൂട്ടത്തു നിന്ന് തിരുവനന്തപുരം നഗരത്തിലേക്കുള്ള വഴിയിലെ കുപ്പി കഴുത്തായ ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മേൽപ്പാലം യാഥാർഥ്യമാകുന്നു. സ്ഥലമേറ്റെടുപ്പിന് ആദ്യ ഗഡുവായി 35 കോടി രൂപ കിഫ്ബി കേരള റാപിഡ് ട്രാൻസിസ്റ്റ് കോർപ്പറേഷന് കൈമാറി. ഇതേ സമയം നിർമാണം തുടങ്ങും മുമ്പ് പുനരധിവാസം ഉറപ്പാക്കണമെന്ന ആവശ്യമായി പ്രദേശത്തെ വ്യാപാരികൾ രംഗത്തെത്തി.

  കഴക്കൂട്ടത്തു നിന്നും എംസി റോഡിൽ നിന്നും മെഡിക്കൽ കോളേജിലേക്കും നഗരത്തിലേക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയുമായിരുന്ന പാതയിൽ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കാണ് മുഖ്യതടസം. ഇതിന് പരിഹാരമായിട്ടാണ് പുതിയ മേൽപ്പാലം വരുന്നത്. 135 കോടിയിലധികം ചെലവു വരുന്ന മേൽപ്പാലം കല്ലംപള്ളിയിൽ നിന്നും ആരംഭിച്ച്  ചാവടിമുക്കിനു സമീപം അവസാനിക്കുന്ന തരത്തിൽ  535 മീറ്റർ നീളത്തിലാണ് നിർമ്മിക്കുന്നത്. 7.5 മീറ്റർ വീതിയിൽ മേൽപ്പാലവും 5.5 മീറ്റർ വീതിയിൽ ഇരുവശത്തും സർവ്വീസ് റോഡും ഉൾപ്പെടുന്നതാണ് പദ്ധതി 1.34 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും.ഇതിനായി കിഫ്ബി നൽകിയ തുക ജില്ലാ ഭരണകൂടത്തിന് കൈമാറുന്നതോടെ സ്ഥലമേറ്റെടുക്കൽ ആരംഭിക്കും. വീതി കുറഞ്ഞ ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിക്കേണ്ടിവരും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില, വ്യാപാരികളുടെ പുനരധിവാസം എന്നീ കാര്യങ്ങളിലെ കുറിച്ചുമുള്ള അവ്യക്തത നീക്കണമെന്ന് ആവശ്യം ഉയർന്നു.

  

 ശ്രീകാര്യം ജങ്ഷന്റെ സമഗ്ര വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കലിന്  ആവശ്യമായ തുകയുടെ ആദ്യ ഗഡു 35 കോടി രൂപയാണ് കിഫ്ബി എസ്പിവിയായ കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷന് കൈമാറിയത്. എസ്പിവി ഈ തുക സ്ഥലം വിട്ടുനൽകിയവർക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാഭരണകൂടത്തിന് കൈമാറും. സ്ഥലത്തിന്റെ വിട്ടുനൽകിയവർക്ക്  ഈ പണം സമയബന്ധിതമായി വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉടൻ തുടങ്ങും. 

MORE IN SOUTH
SHOW MORE
Loading...
Loading...