ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു; സ്വിഗ്ഗി ജീവനക്കാർ സമരത്തിൽ

swiggy-strike
SHARE

ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതോടെ സ്വിഗ്ഗി ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ സമരത്തില്‍. ഇന്നലെ മുതലാണ് തിരുവനന്തപുരം നഗരത്തിൽ സ്വിഗ്ഗിയിലെ ഡെലിവറി വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സമരത്തെ തുടർന്ന് ഓർഡറുകൾ സ്വീകരിക്കാനുള്ള ആപ്പ് വിതരണക്കാർ ഓഫ് ചെയ്തതോടെ ആവശ്യക്കാ‌ർക്ക് ഭക്ഷണം ഓ‌ർ‌‌ഡർ ചെയ്യാനോ ഓൺലൈനായി വാങ്ങാനോ ആകുന്നില്ല. 

ലോക്ഡൗൺ കാലത്ത് പോലും ഭക്ഷണവിതരണക്കാര്‍ക്ക് ഇൻസന്റീവായി നിശ്ചിത തുക കമ്പനി നല്‍കിയിരുന്നു. ഇന്ധന ചെലവിനും വാഹനത്തിന്റെ അറ്റക്കുറ്റപണിക്കും ഇത് സഹായകരമായിരുന്നു.  എന്നാല്‍ നഷ്ടത്തിന്റ പേര് പറഞ്ഞ് കഴിഞ്ഞ ദിവസം മുതൽ കമ്പനി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു.

ദിവസം 12 മണിക്കൂറിലേറെ വാഹനം ഓടിക്കേണ്ടിവരുന്ന ഇവർക്ക് 300 മുതൽ 400 രൂപവരെയാണ് ശമ്പളമായി ലഭിക്കുന്നത്. ആനുകൂല്യങ്ങള്‍ ഒഴിവാക്കിയാല്‍ ഈ മേഖലയില്‍ പിടിച്ചുനില്‍കാനാകില്ലെന്നും ഇവര്‍ പറയുന്നു. കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

MORE IN SOUTH
SHOW MORE
Loading...
Loading...