ലൈഫ് പദ്ധതി ചോദ്യചിഹ്നം; മൂന്ന് വർഷമായിട്ടും വീടില്ലാതെ ഒരു കുടുംബം

nohouse-02
SHARE

ലൈഫ് പദ്ധതിയില്‍ രണ്ടുലക്ഷം വീടുവച്ചുനല്‍കിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് മുന്നില്‍ ചോദ്യചിഹ്നമായി വെഞ്ഞാറമൂട്ടില്‍ ഒരു കുടുംബം. ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി അനില്‍കുമാറിന് സഹായം ലഭിച്ചില്ല.  കഴിഞ്ഞദിവസം മഴയില്‍ അനില്‍കുമാറിന്റെ കുടില്‍ തകര്‍ന്നുവീണ്  രണ്ടുകുട്ടികള്‍ക്ക് പരുക്കുപറ്റിയപ്പോഴാണ് സഹായവാഗ്ദാനവുമായി പഞ്ചായത്ത് രംഗത്തെത്തിയത്.

വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി അനില്‍കുമാറും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്ന കുടിലാണിത്. കഴിഞ്ഞദിവസത്തെ മഴയിലും കാറ്റിലും കുടില്‍ തകര്‍ന്നു. പതിനൊന്നും ഏഴും വയസുള്ള രണ്ടുകുട്ടികള്‍ക്ക് പരുക്കുപറ്റി. കഴുക്കോല്‍ വീണ് മൂത്ത കുട്ടി അനന്തുവിന്റെ കൈക്ക് പൊട്ടലുണ്ട്.

ഈ മഴക്കാലം ഇനി എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയിലാണ് അനിലും ഭാര്യ പ്രസീതയും. ലൈഫ് പദ്ധതിയില്‍ വീടു കിട്ടുമെന്ന് കരുതി മൂന്നുവര്‍ഷമായി കാത്തിരിക്കുകയായിരുന്നു ഇവര്‍. വാര്‍ഡ് മെമ്പറുടെ വ്യക്തിവൈരാഗ്യം മൂലം പഞ്ചായത്ത് അര്‍ഹതപ്പെട്ട സഹായം നിഷേധിച്ചെന്നാണ് പരാതി. അനില്‍കുമാറിന് ലൈഫ് പദ്ധതി പ്രകാരം സഹായത്തിന് അര്‍ഹതയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സമ്മതിക്കുന്നു. ഉടന്‍ വീട് നല്‍കാന്‍ നടപടിയെടുക്കും.

MORE IN SOUTH
SHOW MORE
Loading...
Loading...