കോടതിയുടെ സ്റ്റേ ഉണ്ടായിട്ടും കെട്ടിടം പൊളിക്കാൻ ഉടമ ശ്രമിച്ചു; പരാതി

courier-31
SHARE

കോടതിയുടെ സ്റ്റേ ഉണ്ടായിട്ടും തിരുവനന്തപുരം തൈക്കാടുള്ള കൊറിയര്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉടമ പൊളിക്കാന്‍ ശ്രമിച്ചെന്ന് പരാതി. കെട്ടിടത്തില്‍ നിന്ന് ഒഴിയാന്‍ തയാറാകാത്തതുകൊണ്ടാണ് പൊളിച്ചതെന്നാണ് സ്ഥാപനത്തിന്റെ ആക്ഷേപം. എന്നാല്‍ കെട്ടിടം ബോധപൂര്‍വ്വം പൊളിച്ചതല്ലെന്നാണ് ഉടമയായ അച്യുതന്‍ നായരുടെ വാദം.

ഇരുപത്തിയഞ്ച് വര്‍ഷമായി ഈ കെട്ടിടത്തിലാണ് കൊറിയര്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരം സ്വദേശി അച്യുതന്‍ നായര്‍ കെട്ടിടമടക്കം വിലയ്ക്കുവാങ്ങി. തുടര്‍ന്ന് കൊറിയര്‍ സ്ഥാപനത്തോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. മറ്റൊരു കെട്ടിടം കണ്ടെത്തുന്നതുവരെ തുടരാന്‍ അനുവദിക്കണമെന്ന് സ്ഥാപനം ആവശ്യപ്പെട്ടു. എന്നാല്‍ അച്യുതന്‍ നായര്‍ അനുവദിച്ചില്ല. ഇതോടെ കോടതിയുടെ സ്റ്റേ ഓര്‍ഡര്‍ നേടി കൊറിയര്‍ സ്ഥാപനം കെട്ടിടത്തില്‍ തന്നെ തുടര്‍ന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഉടമ കെട്ടിടം പൊളിച്ചതെന്നാണ് പരാതി.

എന്നാല്‍ കെട്ടിടം പൊളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കെട്ടിടത്തിന്റ ചുവര്‍ ഇടിഞ്ഞുപോയതാണെന്നുമാണ് ഉടമയുടെ വാദം. 

MORE IN SOUTH
SHOW MORE
Loading...
Loading...