തോട്ടപ്പള്ളി പൊഴിമുഖത്തെ മണല്‍നീക്കം; സിപിഎമ്മിനെ വെട്ടിലാക്കി സിപിഐ

thottapally
SHARE

ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തെ മണല്‍നീക്കുന്നതില്‍ സിപിഎമ്മിനെ വെട്ടിലാക്കി സിപിഐ. കരിമണല്‍ ഖനനത്തിനുള്ള നീക്കമെന്ന ആശങ്ക തീരദേശത്ത് പടരുന്നതായി സിപിഐ ആലപ്പുഴ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രളയപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്നും തോട്ടപ്പള്ളിയിലുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ തീരമേഖലയെ ഇല്ലാതാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമ്പോഴാണ് ഭരണമുന്നണിയുടെ നിലപാടിലെ ഭിന്നത.

ആശങ്ക വേണ്ടന്ന് സിപിഎം പറയുമ്പോള്‍ ആശങ്കയുണ്ടെന്ന് സിപിഐ തിരുത്തുകയാണ്. ഫലത്തില്‍ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിനുള്ള നീക്കമെന്ന കോണ്‍ഗ്രസ്  ബിജെപി ആരോപണങ്ങളെ പിന്തുണയ്ക്കുകയാണ് സിപിഐയും. കരിമണൽ ഖനനം പാടില്ലെന്ന നിലപാട് മുന്നണിക്കുണ്ടെങ്കിലും സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ വിശദീകരണം ആവശ്യമാണെന്ന് ടി.ജെ.ആഞ്ചലോസ് ഫേസ്ബുക്കില്‍ എഴുതി. പൊഴിമുറിക്കലും ലീഡിങ് ചാനലിന്റെ ആഴംകൂട്ടലും വേനൽ കാലത്ത് ചെയ്യാതെ ഇപ്പോള്‍ ടെണ്ടർ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറയുന്നു. കാറ്റാടി മരങ്ങള്‍ മുറിച്ചശേഷം ഖനനം ചെയ്യുന്ന മണല്‍ ചവറ കെ.എംഎംഎല്ലിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാല്‍ തോട്ടപ്പള്ളിയിൽ നിന്നും നീക്കം ചെയ്യുന്ന മണൽ ജില്ലയില്‍തന്നെ കടലാക്രമണം തടയാന്‍ വിനിയോഗിക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.

നാളെ സമരസമതി ആഹ്വാനംചെയ്ത തീരദേശ ഹര്‍ത്താല്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് സിപിഎം നിലപാടെടുക്കുമ്പോഴാണ് സിപിഐയുടെ പിന്തുണ മറുപക്ഷത്തേക്ക് പോകു

MORE IN SOUTH
SHOW MORE
Loading...
Loading...