തോട്ടപ്പള്ളി പൊഴിമുറിക്കൽ തുടരുന്നു;പ്രതിഷേധവുമായി കോൺഗ്രസ്

thottapalli-01
SHARE

കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രണത്തിനായി തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കലും ലീഡിങ് ചാനലിന് ആഴംകൂട്ടലും തകൃതിയായി. എന്നാല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തി. നീരൊഴുക്ക് കൂട്ടുന്നതിന്റെ മറവില്‍ കരിമണല്‍കടത്താനും കാറ്റാടി മരങ്ങള്‍ വെട്ടാനുമാണ് സര്‍ക്കാര്‍ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

ജില്ലാ പ‍ഞ്ചായത്തംഗം എ.ആര്‍ കണ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം തുടങ്ങിയത്. പൊതുമേഖലാ സ്ഥാപനമായ കെ.എം.എംഎലാണ് പൊഴിയിലെയും സമീപത്തെ കനാലിലെയും മണല്‍ നീക്കം ചെയ്യുന്നത്. ഇത്  കരിമണല്‍ ഖനനം നടത്താനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കൂടാതെ പൊഴിയുടെ വീതി കൂട്ടാനെന്ന പേരില്‍ നൂറുകണക്കിന് കാറ്റാടി മരങ്ങള്‍ വെട്ടിനശിപ്പിക്കാനും നീക്കം തുടങ്ങിയെന്നും ഇവര്‍ കുറ്റപ്പെടുത്തി

പുറക്കാട് ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ നേതൃത്വം നല്‍കിയ പ്രതിഷേധം ഡിസിസി പ്രസിഡന്റ് എം.ലിജുവും ഉദ്ഘാടനം ചെയ്തു. പൊഴുമുഖത്ത് ഇരുനൂറ് മീറ്ററോളം നീളത്തിലും മുപ്പത് മീറ്ററോളം വീതിയിലും രണ്ടരമീറ്റര്‍ ആഴത്തിലുമാണ് മണല്‍ നീക്കുന്നത്. ലീഡിങ് ചാനലില്‍ ആഴംകൂട്ടുന്നതിന്റെ ഭാഗമായി നാലുലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് എടുക്കുന്നത്. തോട്ടപ്പള്ളി മുതല്‍ വീയപുരം വരെ 11 കിലോമീറ്ററാണ് ആഴംകൂട്ടുന്നത് 

MORE IN SOUTH
SHOW MORE
Loading...
Loading...