സേവനതുടർച്ചയിൽ സ്പോർട്സ് കൗൺസിൽ; ഒരു പത്തനംതിട്ട മാതൃക

pta-wb
SHARE

ലോക്ഡൗണ്‍ കാലത്ത് വിവിധ സേവനപ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി പത്തനംതിട്ട ജില്ലാസ്പോട്സ് കൗണ്‍സില്‍. ലോക്ഡൊണ്‍ ആരംഭംമുതല്‍ തുടങ്ങിയ ഭക്ഷണവിതരണം ഒരിക്കല്‍ പോലും നിലച്ചില്ല. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വോളിന്റിയര്‍മാരെയും കൗണ്‍സില്‍ നിയോഗിച്ചിരുന്നു. 

വെട്ടിപ്രത്ത് സ്പോട്സ് ഹോസ്റ്റലില്‍ ഒരുക്കിയ അടുക്കള വിശക്കുന്നവര്‍ക്ക് കരുതലും പ്രതീക്ഷയുമായി. എല്ലാദിവസവും ഉച്ചഭക്ഷണം ഒരുക്കയിത് 300പേര്‍ക്ക്. നഗരത്തിലെ നാലുകോളനിലെ താമസക്കാരെ കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും,തൊഴിലാളികള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും ഭക്ഷണമൊരുക്കി. 

സാമ്പത്തീകമായി പിന്നോക്കംനില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കായിക ഉപകരണങ്ങളും, ഭക്ഷ്യകിറ്റും നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളവും, ആയുര്‍വേദകിറ്റും. കായികതാരങ്ങളായ 25പേര്‍ സന്നദ്ധപ്രവര്‍ത്തകരായി ഇപ്പോഴും സജീവമാണ്.

MORE IN SOUTH
SHOW MORE
Loading...
Loading...