അശാസ്ത്രീയ നിർമാണം; റോഡ് ചെളിക്കുളമായി; പ്രതിഷേധം

road
SHARE

അശാസ്ത്രീയ നിര്‍മാണത്തെ തുടര്‍ന്ന് റോഡ് ചെളിക്കുളമായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍. ആലപ്പുഴ ആറാട്ടുകുളം–ചന്ദനക്കാവ് റോഡാണ് നാടിന് ദുരിതമായത്. തുടര്‍ പ്രവര്‍ത്തികള്‍ക്കായി നഗരസഭ പണം അനുവദിച്ചിട്ടും കൗണ്‍സിലര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ആറാട്ടുകുളത്ത് നിന്ന് കുളംകടന്നുവേണം ചന്ദനക്കാവിലെത്താന്‍. സൈക്കിളില്‍ വരുന്നവര്‍ക്കും ബൈക്കില്‍ പോകുന്നവര്‍ക്കും ശ്രദ്ധ നല്ലപോലെ വേണം. റോഡിന്റെ മധ്യത്തില്‍ കാണുന്ന വാഴ കോണ്‍ഗ്രസുകാര്‍ വച്ചതാണ്. പ്രതിഷേധമാണ്. നിത്യവും ഒട്ടേറെ കുടുംബങ്ങള്‍ കടന്നുപോകുന്ന വഴി ഇങ്ങനെ ചളിക്കുളമായതിന്റെ പ്രതിഷേധം.

നാട്ടുകാരുടെ പരാതി പരിഗണിച്ച് നഗരസഭാ അധ്യക്ഷന്‍ റോഡ് നന്നാക്കാന്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചെങ്കിലും കൗണ്‍സിലര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം എന്നാല്‍ കോണ്‍ഗ്രസ് ആരോപണം ശരിയല്ലെന്നും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണ് തീരുമാനിച്ച പ്രവൃത്തി നീളുന്നതെന്നും കൗണ്‍സിലര്‍ ആര്‍.ഹരി പറഞ്ഞ

MORE IN SOUTH
SHOW MORE
Loading...
Loading...