കടുവയ്ക്ക് പിന്നാലെ പുലിയും; ഭീതിയിൽ നാട്ടുകാർ

tiger
SHARE

കടുവയ്ക്കുപിന്നാലെ പത്തനംതിട്ട തണ്ണിത്തോട്ടില്‍ ഭീതിപടര്‍ത്തി പുലിയും. കുടപ്പന ഓര്‍ത്തഡോക്സ് പള്ളിക്കുസമീപത്തെ വീട്ടുപരിസരത്തെത്തിയ പുലി വളര്‍ത്തുമൃഗങ്ങളെ പിടിച്ചു. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. 

കുടപ്പനയിലിറങ്ങിയ പുലി വളര്‍ത്തുനായയെയും കോഴിയെയും പിടിച്ചു. കോഴിക്കൂട് തകര്‍ത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ ബഹളം വച്ചതിനെതുടര്‍ന്ന് പുലി കാട്ടിലേയ്ക്ക് കയറി.

 വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സ്ഥലംസന്ദര്‍ശിച്ച കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉറപ്പുനല്‍കി. കടുവാപ്പേടി നിലനില്‍ക്കുന്ന മേടപ്പാറയും കുടപ്പനയും അടുത്തടുത്ത സ്ഥലങ്ങളാണ്.

MORE IN SOUTH
SHOW MORE
Loading...
Loading...