തലസ്ഥാനം സജ്ജം; പ്രവാസികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

dohaflight-04
SHARE

ദോഹയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികള്‍ക്കായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനുളള കേന്ദ്രങ്ങളും സജ്ജീകരിച്ചു. ജില്ലയില്‍ നഗരപ്രദേശത്തിന് പുറമെ വര്‍ക്കല, നെടുമങ്ങാട്, കാട്ടാക്കട എന്നീ താലൂക്കുകളിലും നിരീക്ഷണതാമസ കേന്ദ്രം തയാറാക്കി. ഇരുപതുകേന്ദ്രങ്ങളിലായി നാലായിരം കിടക്കകള്‍. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നേരിട്ടെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടവര്‍ക്ക് പണംനല്‍കി താമസിക്കാന്‍ അയ്യായിരം ഹോട്ടല്‍മുറികളും സജ്ജം

വിമാനത്താവളത്തിലെ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. തെര്‍മല്‍ സ്കാനറിലെ പരിശോധനയ്ക്ക്ശേഷമാകും പ്രവാസികള്‍ പുറത്തേക്കു വരുന്നത്. ഇവരെ വിവിധ താമസകേന്ദ്രങ്ങളിലെത്തിക്കാനും നടപടികളായി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് നിയോഗിക്കപ്പെട്ടവക്കുമാത്രമെ വിമാനത്താവള പരിസരത്ത് പ്രവേശനമുള്ളൂ

MORE IN SOUTH
SHOW MORE
Loading...
Loading...