എഴുകോണിൽ കുടിവെള്ള വിതരണം മുടങ്ങി; കാലികുടവുമായി പ്രതിഷേധം

ezhucone-wb
SHARE

കൊല്ലം എഴുകോണ്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങി. പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കാലി കുടവുമായി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു. സിപിഎം സിപിഐ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കു‍ടിവെള്ള ക്ഷാമം രൂക്ഷമായ എഴുകോണില്‍ ഒരു ആഴ്ച്ചയോളമായി വിതരണം മുടങ്ങിയിരിക്കുകയാണ്. ടാങ്കറുകളിലെ ജിപിഎസ് സംവിധാനത്തിലെ അപാകതകളാണ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രശ്നം ചര്‍ച്ചചെയ്യാനായി ചേര്‍ന്ന അടിയന്തര യോഗം ബഹിഷ്കരിച്ച പ്രതിപക്ഷം ഓഫിസിനു മുന്നില്‍ കുടങ്ങളുമായി കുത്തിയിരുന്നു.

എല്‍ഡിഎഫാണ് എഴുകോണ്‍ പഞ്ചായത്ത് ഭരിക്കുന്നത്. മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎമ്മും സിപിഐയും  തമ്മില്‍ വെച്ചു മാറിയിരുന്നു. 

MORE IN SOUTH
SHOW MORE
Loading...
Loading...