അശാസ്ത്രീയമായ ചെളിവാരൽ; കനാലിന്റെ ഓരത്ത് റോഡുകൾ തകർന്നു

canalroad-02
SHARE

അശാസ്ത്രീയമായി ചെളിവാരിയതോടെ ആലപ്പുഴയില്‍ വാണിജ്യകനാലിന്റെ ഓരങ്ങളില്‍ റോഡ് തകര്‍ന്നു. രണ്ടു പ്രധാന റോഡുകളില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച കനാല്‍ നവീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

ചരക്കുവാഹനങ്ങള്‍ കടന്നുപോകുന്ന ചുങ്കത്തും വഴിച്ചേരിയിലുമാണ് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടത്. കനാല്‍ നവീകരണത്തിന്റെ പേരില്‍ അശാസ്ത്രീയമായി മണ്ണും ചെളിയും വാരിയതാണ് റോഡ് തകരാന്‍ കാരണം. ചുങ്കത്തിനും കല്ലുപാലത്തിനും മധ്യേ മുപ്പത് മീറ്ററോളംദൂരം വിണ്ടുകീറി.  ഏതുസമയവും റോഡിന്റെ ഒരുഭാഗം കനാലിലേക്ക് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ഇതോടെ റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. പുതുതായി നിര്‍മിച്ച റോഡുകളാണ് തകര്‍ന്നത്. പ്രതിഷേധത്തിലാണ് നാട്ടുകാര്‍

38 കോടി രൂപ ചെലവ് വരുന്ന കനാല്‍ നവീകരണം മന്ത്രി തോമസ് ഐസക്കിന്റെ പദ്ധതിയാണ്. കനാലിന്റെ ആഴമോ, ഓരങ്ങളിലെ സാഹചര്യങ്ങളോ കണക്കിലെടുക്കാതെയാണ് ജലസേചന വകുപ്പ് ചെളിവാരിയതെന്നാണ് ആക്ഷേപം. മുപ്പാലംമുതല്‍ ചുങ്കം വരെ വാണിജ്യകനാലിലും സമാന്തരമായി വാടക്കനാലിലും ഇതിന്റെ നഷ്ടങ്ങളുണ്ട്. കല്‍ക്കെട്ടുകളും റോഡുകളും തകര്‍ന്നതോടെ പൊതുമരാമത്ത് വകുപ്പ് ജലസേചന വകുപ്പിന് പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ കത്തുനല്‍കിയിട്ടുണ്ട്

MORE IN SOUTH
SHOW MORE
Loading...
Loading...