തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം എത്തിക്കാൻ തലസ്ഥാനത്ത് മൃഗസ്നേഹികൾ

doglockdown-03
SHARE

ലോക്ഡൗണായതോടെ  തലസ്ഥാനത്ത് ഭക്ഷണം കിട്ടാതെ വലയുന്ന തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം എത്തിച്ച് മൃഗസ്നേഹികള്‍. അര്‍ധരാത്രയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരുവന്തപുരം കെന്നല്‍ ക്ലബ് എന്ന മൃഗസ്നേഹി കൂട്ടായ്മയാണ് ഭക്ഷണം നല്‍കുന്നത്

കനത്തചൂടുകാരണം പകൽ സമയം പൊന്ത കൾക്കുള്ളിലും ഓടകൾക്കുള്ളിലുo ഒളിച്ചിരിക്കുന്ന നായ്ക്കള്‍  ആഹാരത്തിനായി  രാത്രി കിലോമീറ്ററുകളാണ്  സഞ്ചരിക്കുന്നത്. ആഹാരം കിട്ടിയില്ലെങ്കില്‍ നായ്ക്കള്‍ അക്രമാസക്തരാകും എന്നത് തിരിച്ചറിവിലാണ് രാത്രികളില്‍ തലസ്ഥാനത്തെ തെരുവകളില്‍ നായ്ക്കള്‍ക്ക്് ആഹാരം എത്തിക്കാന്‍ ഒരു കൂട്ടം മനുഷ്യര്‍ മുന്നിട്ടിറങ്ങിയത്. ചന്തകളില്‍ നിന്നും ഇറച്ചിക്കടകളില്‍ നിന്നും അവിശിഷ്ടങ്ങള്‍ ശേഖരിച്ച് പാകം ചെയ്താണ് നായ്്ക്കള്‍ക്ക് എത്തിക്കുന്നത്. 

ആദ്യ ദിവസങ്ങളില്‍ കെന്നല്‍ ക്ലബ് ഭാരവാഹികള്‍ എത്തുമ്പോള്‍ അടുത്തുവരാൻ കൂട്ടാക്കാതെ നിന്ന നായ്ക്കള്‍  നിശ്ചിത സമയം കഴിഞ്ഞ്  മാത്രമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ നായ്്ക്കള്‍ കൂട്ടം കൂടുന്നിടത്തേക്ക് സ്ഥിരം എത്തുന്ന കെന്നല്‍ ക്ലബ് വാഹനം തെരുവുനായ്ക്കള്‍ക്ക് വലിയ ആശ്വാസമാവുകയാണ്.

MORE IN SOUTH
SHOW MORE
Loading...
Loading...