മാലിന്യ സംസ്കരണകേന്ദ്രം മാറ്റണമെന്നാവശ്യം; അശാസ്ത്രീയമെന്ന് നാട്ടുകാർ

road-waste-2
SHARE

ആലപ്പുഴ കിടങ്ങാംപറമ്പില്‍ അശാസ്ത്രീയമായി നിര്‍മിച്ച മാലിന്യ സംസ്കരണകേന്ദ്രം മാറ്റണമെന്ന ആവശ്യവുമായ നാട്ടുകാര്‍. റോഡ് വികസനത്തിന് തടസമായ എയറോബിക് പ്ലാന്റ് ജനവാസകേന്ദ്രത്തില്‍നിന്ന് മാറ്റണമെന്നാണ് ആവശ്യം. 

കിടങ്ങാംപറമ്പ് തത്തംപള്ളി റോഡിലാണ് എയ്റോബിക് പ്ലാന്റ് നിര്‍മിച്ചത്. റോഡരികിലെ ഓടകള്‍ വീതികൂട്ടി നിര്‍മിച്ചുവന്നപ്പോള്‍ വികസനം മുടക്കിയായി പ്ലാന്റ്. കൂടാതെ  ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമയി വേര്‍തിരിക്കുന്നതിലും സംസ്കരിക്കുന്നതിലും കാലതാമസം വരുന്നതോടെ തൊട്ടടുത്ത വീടുകളിലെല്ലാം ദുര്‍ഗന്ധമാണ്

പരാതികള്‍ ന്യായമാണെന്നും പരിഹാരം ഉണ്ടാകുമെന്നുമാണ് വാര്‍ഡ് കൗണ്‍സിലറുടെ ഉറപ്പ്. തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന വഴിയായതിനാല്‍ റോഡില്‍ നിര്‍മിച്ച പ്ലാന്റ് ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്

MORE IN SOUTH
SHOW MORE
Loading...
Loading...