അന്തിയുറങ്ങാൻ വീടില്ല; തണലൊരുക്കി തിരുവനന്തപുരം കോർപറേഷൻ

covid-tvm
SHARE

കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും വീടുകളില്‍ കഴിയുമ്പോള്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ തെരുവില്‍ കഴിഞ്ഞവര്‍ക്ക് തിരുവനന്തപുരം കോര്‍പറേഷന്‍ തുണയായി. നഗരത്തില്‍ അലഞ്ഞിരുന്ന മുഴുവന്‍പേരെയും പുത്തരിക്കണ്ടത്ത് മാറ്റി പാര്‍പ്പിച്ചു. പൊലീസ് വക ഭക്ഷണവും ആരോഗ്യപരിപാലനവും കൂടിയായതോടെ അവര്‍ക്കും ആശ്വാസം. ജനതാകര്‍ഫ്യു പ്രഖ്യാപിച്ചദിവസം തിരുവനന്തപുരം നഗരത്തിലെ കാഴ്ച ഇതായിരുന്നു. വിശന്നുവലഞ്ഞ പാവങ്ങള്‍  ഒരുവറ്റ് ഭക്ഷണത്തിനായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ 

നഗരം അനശ്ചിതകാലത്തേക്ക് അടച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇതാണ് കാഴ്ച. പുത്തരികണ്ടത്ത് പ്രത്യേകം തയാറാക്കിയ ഷെഡില്‍ വയറുനിറയെ ഭക്ഷണം കഴിച്ച് അവര്‍ കിടന്നുറങ്ങുന്നു. വഴിയോരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന 190 പേര്‍. പൊലീസിന്റ വകയാണ് ഭക്ഷണം. െഎ.ജി പി വിജയന്റ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ തുറന്നാണ്  ഭക്ഷണം തയാറാക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിക്കുന്നുണ്ട്. 

MORE IN SOUTH
SHOW MORE
Loading...
Loading...