ഉദ്യോഗസ്ഥര്‍ക്ക് നഗരസഭാധ്യക്ഷന്‍റെ അസഭ്യവര്‍ഷം; കയ്യാങ്കളി

chairman-1
SHARE

ആലപ്പുഴ കായംകുളം നഗരസഭ ചെയർമാൻ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വനിതാ ജീവനക്കാരിക്ക് നേരെയുണ്ടായ ചീത്തവിളിയെ എതിർത്ത മറ്റൊരു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട് മാസങ്ങളായി കായംകുളം നഗരസഭയിൽ തർക്കങ്ങൾ നിലനിൽക്കുകയാണ്.

പണി പൂർത്തിയാവാത്ത പദ്ധതികൾക്ക് പോലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബില്ല് മാറി നൽകി എന്നാണ് ചെയർമാന്റെ ആരോപണം. അസിസ്റ്റന്റ് എൻജിനീയർ ശൈലജക്ക് നേരെയാണ് പരസ്യമായ ചീത്തവിളി ഉയർന്നത്. ഇത് ചോദ്യംചെയ്ത ഓവർസീയർക്ക് നേരെയും സിപിഎം നേതാവ് കൂടിയായ ചെയർമാൻ എൻ ശിവദാസൻ കയ്യാങ്കളി തുടർന്നു. കൂട്ടത്തോടെ പണിമുടക്കിയാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ പ്രതികരിച്ചത് 

ചെയർമാന്റെ ധിക്കാര നടപടിയിൽ യുഡിഎഫിന്റെയും ബിജെപിയുടെയും കൗൺസിലർമാരും എതിർപ്പ് അറിയിച്ചു നഗരസഭയിലെ വിവിധ വാർഡുകളിൽ നടന്ന പൊതുമരാമത്തു പണികൾ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പൂർത്തീകരിച്ചത്, എന്നാൽ എഞ്ചിനീറിങ് വിഭാഗം  പണിപൂർത്തിയാക്കാതെയാണ് കരാറുകാർക്ക് ബിൽ മാറിനൽകിയെന്നാരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്  ചെയർമാൻ 

MORE IN SOUTH
SHOW MORE
Loading...
Loading...