തെരുവുനായ ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

dog
SHARE

കൊല്ലം അഞ്ചലിൽ തെരുവ് നായ ശല്യം രൂക്ഷം. മുന്നാം ക്ലാസ് വിദ്യാര്‍ഥിയെയടക്കം അഞ്ചു പേര്‍ക്ക് കഴിഞ്ഞ ദിവസം കടിയേറ്റു. തെരുവ് നായയെ കണ്ട് ഭയന്നോടിയ തൊഴിലുറപ്പ് തൊഴിലാളികള്‍ മറിഞ്ഞു വീണു.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മുന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആദ്യ ആക്രമണം. ഇതു തടയാന്‍ എത്തിയ മറ്റു മൂന്നു പേരെയും അതേ നായ കടിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഭയന്നോടിയെ രണ്ടു തെഴിലാളികള്‍ക്ക് മറിഞ്ഞു വീണു പരുക്കേറ്റു.

അഞ്ചല്‍ പഞ്ചായത്തിന്റ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിട്ടും ഭരണ സമിതി ഒരു നടപടിയും എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്

MORE IN SOUTH
SHOW MORE
Loading...
Loading...