പഴവര്‍ഗങ്ങളുടെ ഉത്പാദനം കൂട്ടാനൊരുങ്ങി കൃഷിവകുപ്പ്

fruitkrishi-03
SHARE

പഴവര്‍ഗങ്ങളുടെ ഉത്പാദനത്തിലും സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഫലവൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കാനൊരുങ്ങി കൃഷി വകുപ്പ്. തിരുവാതിര ഞാറ്റുവേല ദിനത്തില്‍ ഒരു കോടി വൃക്ഷതൈകള്‍ വിതരണം ചെയ്ത് പദ്ധതിക്ക് തുടക്കം കുറിക്കാനാണ് തീരുമാനം. കോട്ടയം പ്രസ്ക്ലബിന്‍റെ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനത്തിനിടെ മന്ത്രി വി.എസ്. സുനില്‍കുമാറാണ് പദ്ധതി പ്രഖ്യാപിച്ചത്. 

പച്ചക്കറി ഉല്‍പ്പാദനത്തോടൊപ്പം പഴ വര്‍ഗ്ഗങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കുകയാണ് കൃഷിവകുപ്പിന്‍റെ ലക്ഷ്യം. ഞാറ്റുവേല ദിനത്തില്‍ ഫലവൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് നാന്ദികുറിക്കും.  ഒരുവര്‍ഷം കൊണ്ട് നാട്ടില്‍ കിട്ടുന്ന പഴ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു കോടിയോളം ഫലവൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കാനാണ് ശ്രമം. എഴുപത്തിയഞ്ച് ശതമാനമെങ്കിലും വളര്‍ത്തിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്. വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമാക്കാനാണ് ആലോചന. പ്ലാന്‍റേഷന്‍ മേഖലയിലും വിപുലമായ മാറ്റമാണ് ലക്ഷ്യം.

കൃഷി വകുപ്പിന്‍റെ ജീവനം പദ്ധതിയുടെ ഭാഗമായാണ് കോട്ടയം പ്രസ് ക്ലബ് ഗ്രീന്‍ പ്രസ് എന്ന് പേരില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. പ്രസ് ക്ലബിന്‍റെ നേതൃത്വത്തില്‍ കൃഷി ആരംഭിക്കുന്നത് ഇതാദ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പരിസരത്ത് ഒരുക്കിയ കൃഷിത്തോട്ടവും മന്ത്രി സന്ദര്‍ശിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച രീതിയില്‍ കൃഷിചെയ്യുന്ന കോട്ടയത്തെ പൊലീസ് സേനയെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു. 

MORE IN SOUTH
SHOW MORE
Loading...
Loading...