നിറങ്ങളാൽ നിറഞ്ഞ് ആശുപത്രി മതിലുകൾ

painting-04
SHARE

ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞ് പത്തനംതിട്ട ജനറല്‍ ആശുപത്രി മതില്‍. ജില്ലാശിശുക്ഷേമ സമിതിയുടെ സഹകരണത്തില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നത് അഞ്ചുകലാകാരന്‍മാര്‍ ചേര്‍ന്നാണ്.  

നിറങ്ങളാല്‍ നിറയുകയാണ് പത്തനംതിട്ട ജനറലാശുപത്രിയുടെ മതിലുകള്‍. ചുവര്‍ചിത്രശൈലിയിലുള്ള ചിത്രങ്ങളുടെ വിഷയം അമ്മയും സ്ത്രീശക്തിയുമൊക്കെയാണ്. സാമ്പത്തീക നേട്ടത്തിനപ്പുറം ചിത്രകലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാകാരന്‍മാര്‍ ചിത്രമൊരുക്കലില്‍ പങ്കാളിയാകുന്നത്. ശിശുക്ഷേമസമിതിയുടെ സഹായവുമുണ്ട്. 

അക്രിലിക്  മീഡിയമാക്കിയാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. അഭിലാഷ് കുമ്പളാംപൊയ്കയെകൂടാതെ മനോജ് മേലൂട്ട്, ദീപ്തി ഷൈനു, ഷീല ഗോപിനാഥ്,പ്രേംദാസ് പത്തനംതിട്ട എന്നിവരൊക്കെയാണ് ചിത്രമെഴുത്തില്‍ ഉള്ളത്. 

MORE IN SOUTH
SHOW MORE
Loading...
Loading...