ആറ്റുകാൽ ഉത്സവത്തിന് കാപ്പുകെട്ടി തുടക്കം; ഇനി ഭക്തി നിർഭരമായ പത്തുനാൾ

attukal-web
SHARE

തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ദേവിക്ക് കാപ്പുകെട്ടി തുടക്കം. ഇനിയുള്ള പത്തുനാള്‍ പൊങ്കാല  ഉല്‍സവത്തിന്റെ ആഘോത്തിലാണ് ആറ്റുകാല ദേവി ക്ഷേത്രം. മാര്‍ച്ച് ഒന്‍പതിനാണ്  ദേവിക്ക് പൊങ്കാലയര്‍പ്പിക്കുന്നത്.  ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആറ്റുകാല്‍ അംബ പുരസ്ക്കാരം ഗാനരചയിതാവ് ശ്രീകുമാരന്‍‌ തമ്പിക്ക് സമ്മാനിച്ചു. 

 ദേവിക്ക് കാപ്പ് കെട്ടിയതോടെ ഭക്തിനിര്‍ഭരമായ ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തിന് തുടക്കമായത്. നെടിയവിള കുടുംബക്കാര്‍ എത്തിച്ച കാപ്പ് ദേവീസ്തുതികളോടെ ക്ഷേത്രഅധികൃതര്‍ ഏറ്റുവാങ്ങി. തോറ്റംപാട്ടിന്റെ അകമ്പടിയാടെയാണ് കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തിയത്. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രണ്ടു കാപ്പുകളില്‍ ഒന്ന് മേല്‍ശാന്തിയുടെ കൈകളിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടി. മൂന്നാം ഉല്‍വസ ദിവസമായ ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്ക് കുത്തിയോട്ട വൃതം ആരംഭിക്കും.  ഈ മാസം ഒന്‍പതു തിങ്കളാഴ്ച ഒന്‍പതാം ഉല്‍സവദിനമായ  കുഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാൽ പൊങ്കാല. രാവിലെ 10.20ന് ശ്രീകോവിലില്‍ നിന്ന് പകര്‍ന്നു ലഭിക്കുന്ന ദീപം മേല്‍ശാന്തി  തിടപ്പള്ളിയിലേ പ്രധാന അടുപ്പിലേക്കും പിന്നീട് ഭണ്ഡഠാര അടുപ്പിലേക്കും പകരും.  ജാതിമത ഭേദമില്ലാതെ ഒത്തുകൂടന്ന പൊങ്കാല മറ്റുള്ളവര്‍ക്ക് വലിയ സന്ദേശം നല്‍കുന്നുവെന്ന് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്ത ചലച്ചിത്രതാരം അനു സിതാര പറഞ്ഞു 

ഇരുപത്തിയയ്യായിരം രൂപയും സ്വര്‍ണപതക്കവും പ്രശസ്തി പത്രവും ചേര്‍ന്ന  ആറ്റുകാല്‍ അംബ പുരസ്ക്കാരം ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. 

കലാപരിപാടികളുടെ ഭാഗമായി അംബ, അംബിക , അംബാലിക വേദികളിലായി കലാപരിപാടികള്‍ക്കും തുടക്കമായി .എല്ലാ ദിവസവും തോറ്റം പാട്ടും അരങ്ങേറും 

MORE IN SOUTH
SHOW MORE
Loading...
Loading...