കവിയൂരിൽ കുടിവെള്ള പ്രശ്നം രൂക്ഷം; ഇരട്ടി ദുരിതത്തിൽ നാട്ടുകാർ

kaviyur-web
SHARE

വേനലില്‍ കുടിവെള്ളമില്ലാതെ പത്തനംതിട്ട കവിയൂര്‍ പഞ്ചായത്തിലെ  കുടുംബങ്ങള്‍. റോഡ് നവീകരണത്തോ‌ടെ ജലവിതരണ പൈപ്പ് ലൈനുകള്‍ പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. ഒരുവര്‍ഷത്തോളമായുള്ള പ്രശ്നം പരിഹാരിക്കാന്‍ ഇനിയും മാസങ്ങളെടുക്കും. 

തോട്ടഭാഗം– ചങ്ങനാശേരി റോഡ് വികസനം ആരംഭിച്ചപ്പോള്‍തന്നെ, കവിയൂരിലെ കുടിവെള്ളപ്രശ്നവും തുടങ്ങി. ഇപ്പോള്‍ , വേനല്‍ കടുത്തതോടെ നാട്ടുകാരുടെ ദുരിതം ഇരട്ടിച്ചു. മാസത്തില്‍ രണ്ടുതവണയെങ്കിലും ലഭിച്ചിരുന്ന കുടിവെള്ളം ഇപ്പോള്‍ കിട്ടാക്കനിയാണ്. കുടിവെള്ളപദ്ധതിയിലെ പൈപ്പ് ലൈനുകളെല്ലാം റോഡ് നിര്‍മാണത്തോടെയാണ് താറുമാറായത്. കവിയൂര്‍ , ഞാലിക്കണ്ടം, പടിഞ്ഞാറ്റുംശേരി, തോട്ടഭാഗം തുടങ്ങി പഞ്ചായത്തിന്‍റെ ഒട്ടുമിക്കഭാഗങ്ങളിലും വെള്ളമില്ല. കിണറുകളും വറ്റി. ഇതോ‌ടെ, അമിതവില നല്‍കി വ്യക്തികളില്‍നിന്ന് കുടിവെള്ളം വാങ്ങേണ്ട അവസ്ഥ. 

പദ്ധതിപ്രകാരമുള്ള പൈപ്പിന്‍റെ പണികള്‍ ആരംഭിച്ചിട്ടേയുള്ളു. ഇത് പൂര്‍ത്തീകരിക്കാന്‍ ഇനിയും മാസങ്ങളെടുക്കും. റോഡ്നിര്‍മാണത്തിന് മുന്‍പെ വാട്ടര്‍ അതോറിറ്റി പണികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു.  വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അടക്കം ഇടപെട്ടിട്ടുണ്ട്. ഒരുമാസത്തിനകം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നിര്‍ദേശം. ‌

MORE IN SOUTH
SHOW MORE
Loading...
Loading...