റാന്നി ഫ്ലഡ് ലിറ്റ് സെവൻസ് ടൂർണമെന്റ്; കൊച്ചിയും ഇരവിപേരൂരും ചാംപ്യൻമാർ

ranni-web
SHARE

പത്തനംതിട്ട റാന്നി ഫ്ലഡ് ലിറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബേസ് ലൈന്‍ കൊച്ചിയും,റിവഞ്ചേഴ്സ് ഇരവിപേരൂരും ചാംപ്യന്‍മാര്‍. സംസ്ഥാന തലമത്സരത്തില്‍ ഇരവിപേരൂര്‍ കുമ്പനാട് എഫ് സിയെ പരാജയപ്പെടുത്തി. അഖിലേന്ത്യതല മത്സരത്തില്‍ പെരിയാര്‍ റൈസിനെയാണ് കൊച്ചി ടീം തോല്‍പ്പിച്ചത്.

 സംസ്ഥാന തലമത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു കുമ്പനാടിനെതിരെ ഇരവിപേരൂരിന്റെ ജയം.

അഖിലേന്ത്യതലമത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് പെരിയാര്‍ റൈസിനെ തോല്‍പ്പിച്ചാണ് ബോസ് ലൈന്‍ കൊച്ചി ജേതാക്കളായത്. 

റാന്നിയില്‍ രണ്ടാം തവണയാണ് ഫ്ലഡ് ലിറ്റ് സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കുന്നത്. കാണികളുടെ പങ്കാളിത്തംകൊണ്ടും മത്സരം ശ്രദ്ധേയമായി

MORE IN SOUTH
SHOW MORE
Loading...
Loading...